ബം​ഗ്ലാദേശിനെ ഇരുട്ടിലാക്കി അദാനി ​ഗ്രൂപ്പ്; നൽകാനുള്ളത് 846 മില്യൺ ഡോളർ

ധാക്ക: വൈദ്യുതി ഇനത്തിൽ കുടിശിക വരുത്തിയതിനെ തുടർന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്. 846 മില്യൺ ഡോളറാണ് വൈദ്യുതി ഇനത്തിൽ കുടിശികയായി അദാനി ​ഗ്രൂപ്പിന് ബം​ഗ്ലാദേശ് നൽകാനുള്ളത്.

ജാർഖണ്ഡിൽ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി നൽകുന്ന അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡാണ് വൈദ്യുതി നൽകുന്നത് നിർത്തിവച്ചിരിക്കുന്നത്. 170 മില്ല്യൺ ഡോളറിന്റെ ലൈനപ്പ് ക്രെഡിറ്റും ബംഗ്ലാദേശ് ചോദിച്ചിട്ടുണ്ട്. പക്ഷേ ഇതും ലഭിച്ചിരുന്നില്ല. വ്യാഴാഴ്ച വരെ ബംഗ്ലാദേശ് സമയം ചോദിച്ചിരുന്നു. എന്നാൽ പണം ശരിയാവാത്തതിനാൽ നൽകാനായില്ല. ഇതോടെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു.

1016 മെഗാവാട്ട് വൈദ്യുതിയാണ് ബംഗ്ലാദേശിന് ആദാനി നൽകികൊണ്ടിരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7