BREAKING NEWS

മലപ്പുറത്ത് ഒരേ സിറിഞ്ചിലൂടെ ലഹരി ഉപയോഗിച്ച 9 പേർക്ക് എച്ച്‌ഐവി പോസിറ്റീവ്, ഇവരിൽ പലരും വിവാഹിതർ, കൂടുതൽ പേരിലേക്ക് രോഗം പടർന്നതായി സംശയം

· · 1 min read
Share: Copied!

മലപ്പുറം: വളാഞ്ചേരിയില്‍ ഒരേ സിറിഞ്ചിലൂടെ ലഹരി ഉപയോഗിച്ച ഒന്‍പത് പേര്‍ എച്ച്‌ഐവി പോസിറ്റീവ് . രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരും സുഹൃത്തുക്കളാണ്.ആരോഗ്യവകുപ്പ് നടത്തിയ സര്‍വെയിലാണ് ഒരാള്‍ക്ക് എചച്ച്‌ഐവി ബാധയുള്ളതായി കണ്ടെത്തിയത്. പിന്നീട് എയ്ഡിസ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ഒന്‍പത് പേര്‍ക്കും രോഗമുള്ളതായി സ്ഥിരീകരിച്ചത്.

ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവച്ചതിനെ തുടര്‍ന്നാണ് സുഹൃത്തുക്കള്‍ക്കിടയില്‍ രോഗം പകര്‍ന്നതെന്ന് ആരോഗ്യവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഒന്‍പത് പേരും ലഹരി ഉപയോഗിക്കുന്നവരാണ്. ഇവരില്‍ പലരും വിവാഹിതരാണെന്നും കൂടുതല്‍ പേര്‍ക്ക് രോഗം പകര്‍ന്നോയെന്ന് കണ്ടെത്താന്‍ പരിശോധന നടത്തി വരികയാണെന്നും ആരോഗ്യവകുപ്പ്‌ അറിയിച്ചു.

വളാഞ്ചേരിയിലെ എച്ച്‌ഐവി റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലാ ഭരണകൂടം അടിയന്തര യോഗം ചേരാനിരിക്കുകയാണ്. തുടര്‍നടപടികള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും. എച്ച്‌ഐവി സ്ഥിരീകരിച്ചതില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലിനായി എത്തിയവരും ഉണ്ടെന്നാണ് വിവരം. പ്രാഥമിക ചികിത്സ നല്‍കിയശേഷം വീട്ടില്‍ വിശ്രമിക്കാനാണ് ഡോക്ടേഴ്‌സ് ഇവരോട് നിലവില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

BREAKING NEWS
നിരവധി കേസുകളിൽ പ്രതി, അറസ്റ്റ് ചെയ്യാതിരിക്കാൻ വീടിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി... അറസ്റ്റ് ചെയ്യാൻ വരുന്നവരെ ആക്രമിക്കാൻ സമീപത്ത് കൊടുവാൾ, കല്ലുകൾ, പൈപ്പ് തുടങ്ങിയ മാരകായുധങ്ങൾ കണ്ണിലെറിയാൻ മുളകുപൊടിയും!! കെട്ടിടത്തിനിരുവശത്ത് നിന്നും ലാഡറുകൾ പിച്ച് ചെയ്ത് കെട്ടിടത്തിൽ കയറി പ്രതിയെ തൂക്കിയെടു...
09 Nov 2026
BREAKING NEWS
റോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പടക്കം പൊട്ടിക്കലും റീല്‍ ചിത്രീകരണവും, ചോദ്യം ചെയ്ത പൊലീസുകാരനെ മര്‍ദിച്ച് കൊന്ന് മദ്യപ സംഘം, നാലുപേര്‍ അറസ്റ്റില്‍
09 Nov 2026
BREAKING NEWS
അറബ് പാർട്ടികളെ കണ്ണിൽകണ്ടുകൂടാ...ദേശീയ ഐക്യസർക്കാർ രൂപീകരിക്കണം.... അധികാരം വിട്ടുകൊടുക്കാൻ തയ്യാറാകാതെ നെതന്യാഹു!! ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ഗാദി ഐസൻകോട്ടിന് പ്രസിഡന്റിന്റെ ആദ്യം ക്ഷണം!! അനുവദിച്ചിരിക്കുന്നത് 28 ദിവസത്തെ സമയം... ഐസൻകോട്ടിനു മുന്നിലുള്ള ലക്ഷ്യവും ചെറുതല്ല
09 Nov 2026
BREAKING NEWS
ഹാലോവീന്‍ പാര്‍ട്ടിയുടെ മറവില്‍ മദ്യ വിരുന്ന്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേര ലൈംഗികാതിക്രമവും, അതിഥികളായെത്തിയത് പ്രമുഖരുടെ മക്കള്‍, മയക്കു മരുന്ന് ഉപയോഗിച്ചതായി സംശയം, ഒരാള്‍ അറസ്റ്റില്‍
09 Nov 2026