BREAKING NEWS

8136 ലിറ്റർ വ്യാജ നെയ്യ് പിടിച്ചെടുത്തു; വിൽപ്പന നടത്തിയത് നന്ദിനി എന്ന പേരിൽ ബെംഗളൂരുവിൽ; ദമ്പതികൾ ക്രൈംബ്രാഞ്ചിൻറെ പിടിയിൽ

· · 1 min read
Share: Copied!

ബെംഗളൂരു: കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (കെഎംഎഫ്) ‘നന്ദിനി’ ബ്രാന്‍ഡില്‍ വ്യാജനെയ്യ് വില്‍പന നടത്തിയ കേസില്‍ മുഖ്യപ്രതികളായ ദമ്പതിമാര്‍ പിടിയില്‍. ശിവകുമാര്‍, രമ്യ എന്നിവരെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) ബുധനാഴ്ച അറസ്റ്റ്‌ചെയ്തത്. വ്യാജനെയ്യ് വില്‍പ്പനസംഘത്തിന്റെ മുഖ്യസൂത്രധാരന്മാര്‍ ഇരുവരുമാണെന്ന് പോലീസ് പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഉത്പാദിപ്പിച്ച നെയ്യാണ് നന്ദിനി നെയ്യ് എന്നപേരില്‍ ബെംഗളൂരുവില്‍ വില്‍പ്പന നടത്തിയിരുന്നത്. നന്ദിനിയുടെ അതേരീതിയിലുള്ള പാക്കറ്റുകളിലും കുപ്പികളിലുമായിരുന്നു വില്‍പ്പന. വ്യാജനെയ്യ് സൂക്ഷിച്ചിരുന്ന കേന്ദ്രത്തില്‍ നവംബര്‍ 16-ന് പോലീസ് സംഘം റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് നാലുപേരെയും അറസ്റ്റ്‌ചെയ്തു.

കെഎംഎഫ് വിതരണക്കാരന്‍ മഹേന്ദ്ര, മക്കളായ ദീപക്, മുനിരാജു, ഡ്രൈവറായ അഭി അരശ് എന്നിവരാണ് നേരത്തേ കേസില്‍ അറസ്റ്റിലായവര്‍. അഞ്ച് മൊബൈല്‍ഫോണുകൾ, നാല് ചരക്കുവാഹനങ്ങള്‍, 1.19 ലക്ഷം രൂപ, ചെറിയപാക്കറ്റുകളിലും കുപ്പികളിലുമാക്കിയ 8136 ലിറ്റര്‍ നെയ്യ് എന്നിവയും പ്രതികളില്‍നിന്ന് പിടിച്ചെടുത്തിരുന്നു. കെഎംഎഫ് വിജിലന്‍സ് സംഘവും ക്രൈംബ്രാഞ്ച് പോലീസുംചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026