BREAKING NEWS

കളിക്കുന്നതിനിടെ അബദ്ധത്തിൽ സ്വിച്ച് ഓൺ ചെയ്തു, 750 കിലോ ഭാരമുള്ള പിച്ച് റോളര്‍ ശരീരത്തില്‍ കയറിയിറങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം

· · 1 min read
Share: Copied!

ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ഗുരുഗ്രാമിലെ ഐഎംടി മാനസറിലെ ഒരു ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിലാണ് സംഭവം. ബിഹാർ സ്വദേശിയായ ആകാശ് കുമാർ എന്ന വിദ്യാർഥിയാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടികൾ അബദ്ധത്തിൽ പിച്ച് റോളറിന്റെ സ്വിച്ച് ഓൺ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

ആകാശ് ഉൾപ്പെടെ നാലുപേർ സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആകാശിന്റെ മൂത്ത സഹോദരൻ നീലും മറ്റ് രണ്ട് കുട്ടികളുമാണ് കളിച്ചുകൊണ്ടിരുന്നത്. പിച്ച് റോളറിന്റെ മുകളിൽ കയറി കളിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിച്ച് റോളറിന് ഏകദേശം 750 കിലോയോളം ഭാരമുണ്ട്. ‘കുട്ടികളിലൊരാൾ അപകടത്തിൽ സ്വിച്ച് ഓൺ ചെയ്തതോടെ റോളർ പ്രവർത്തിക്കാൻ തുടങ്ങി.

ആ സമയം റോളർ നിരീക്ഷിക്കാൻ സ്ഥലത്ത് മറ്റാരും ഉണ്ടായിരുന്നില്ല.’- ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. റോളർ നീങ്ങുന്നതിനിടെ ആകാശ് അതിന്റെ മുന്നിലേക്ക് വീഴുകയും റോളർ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. അപകടത്തിന് പിന്നാലെ മറ്റ് മൂന്ന് കുട്ടികളും സ്ഥലത്തുനിന്ന് ഓടി. ശേഷം നീൽ ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. അതേസമയം ക്രിക്കറ്റ് അക്കാദമിയിൽ എത്തിയ മറ്റ് ചിലരും റോളർ കയറിയിറങ്ങിയ നിലയിൽ ആകാശിനെ കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

BREAKING NEWS
യുവതി പറ്റിച്ചു, സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ചു, വിവാഹ വാഗ്ദാനം നൽകി 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവാവിൻറെ പരാതി; കേസ്
05 Nov 2026
BREAKING NEWS
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ പ്രതി, അതിക്രമിച്ചു കയറൽ വകുപ്പും ചുമത്തി; അറസ്റ്റ്?
05 Nov 2026
BREAKING NEWS
രമേശ് ചെന്നിത്തലയെ പ്രശംസിച്ച് അമിത് ഷാ; കേരളത്തിന്റെ 'ഓപ്പറേഷൻ തൂഫാൻ'; പദ്ധതിക്ക് കേന്ദ്രസഹായം വാഗ്ദാനം; തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലേക്കും
05 Nov 2026
BREAKING NEWS
പരാജയം മുൻപേ മണത്തറിഞ്ഞ് ഒരുമുഴം മുന്നേയെറിയാൻ നോക്കി ട്രംപ്!! തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യൻ എസ്‌ഐആറിനെ കൂട്ടുപിടിച്ച് കാലിഫോർണിയയിൽ വോട്ടർപട്ടികയിലുള്ള 20,000 പേരുടെ വോട്ടുകൾ തടയാൻ ശ്രമം... പലരും യുഎസ് പൗരന്മാരല്ല, വോട്ട് മാറ്റിവെക്കണം- നിർദേശം... പൊളിച്ച് കയ...
05 Nov 2026