LATEST UPDATES

ഒപ്പിട്ടത് 8 കരാറുകൾ, മാലദ്വീപ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി മോദി

· · 1 min read
Share: Copied!

മാലെ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദർശനം പൂർത്തിയായി. മാലദ്വീപിന്റെ അറുപതാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു മുഖ്യാതിഥി. കഴിഞ്ഞ ദിവസം മാലദ്വീപിലെത്തിയ നരേന്ദ്രമോദിക്ക് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തില്‍ ഊഷ്മള വരവേൽപാണ് നൽകിയത്.

തുടർന്ന് ഇരു നേതാക്കളും നടത്തിയ കൂടികാഴ്ചയിൽ എട്ട് സുപ്രധാന കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 4850 കോടി രൂപ മാലദ്വീപിന് വായ്പ നൽകാനും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനുമുള്ളതാണ് കരാറുകൾ. മുഹമ്മദ് മുയിസു അധികാരത്തിലെത്തിയ ശേഷം സ്വീകരിച്ച ഇന്ത്യ വിരുദ്ധ നിലപാടിനെ തുടർന്ന് വഷളായ ഇന്ത്യ – മാലദ്വീപ് ബന്ധം മുയിസു, ഇന്ത്യയിലെത്തി മോദിയുമായി നേരിട്ട് ചർച്ച നടത്തിയ ശേഷമാണ് മെച്ചപ്പെട്ടത്. സന്ദർശനം പൂർത്തിയാക്കി മോദി തിരിച്ചെത്തി.

രാജ്യത്ത് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി തമിഴ്നാട്ടിലെത്തി. ഇന്നലെ രാത്രി 8 മണിക്ക് തൂത്തുക്കുടിയിൽ എത്തിയ മോദി, തൂത്തുക്കൂടി വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ദക്ഷിണ തമിഴ്നാട്ടിൽ ആകെ 4,500 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം മോദി നിർവഹിച്ചു. രാത്രി എ ഐ എ ഡി എം കെ ജനറൽസെക്രട്ടറി എടപ്പാടി പളനിസാമിയുമായി മോദി കൂടിക്കാഴ്ച്ച നടത്തി. അരിയലൂരിലെ ഗംഗയ്കോണ്ട ചോളപുരം ക്ഷേത്രത്തിലെ ആഡി തിരുവാതിര ചടങ്ങിലും മോദി പങ്കെടുക്കും.

BREAKING NEWS
ഒറ്റപ്പാലത്തെ പാൽക്കടയിൽ ജോലിചെയ്തിരുന്ന ​ഗുരുമൂർത്തി ചില്ലറക്കാരനല്ല; ബോളിവു‍ഡ് താരങ്ങളുടെ യാത്രാവഴികളുടെ ചിത്രങ്ങൾ ബിഷ്ണോയ് സംഘത്തിന് കൈമാറി; പ്രതിഫലമായി ലഭിച്ചത് 20,000 ഡോളർ, മുഴുവനും ഭാര്യയുടെ അക്കൗണ്ടിൽ ഭദ്രമാക്കി; തെളിവുകൾ പൊക്കി തൃശൂർ പോലീസ്
14 Nov 2026
BREAKING NEWS
കൊച്ചി തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടതിന് പിന്നാലെ മരുന്ന് വാങ്ങാൻ പുറത്തുപോയി; മഹാരാഷ്ട്ര സ്വദേശിയായ എൻജിനീയറെ കാണ്മാനില്ല; ഇന്നേക്ക് രണ്ട് ദിവസം
14 Nov 2026
BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026