BREAKING NEWS

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 78 മരണം; കൊല്ലപ്പെട്ടവരിൽ ​ഗർഭിണിയും

· · 1 min read
Share: Copied!

ദെയ്റൽ ബലാഹ് (ഗാസ):  ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസ് നഗരത്തിനു സമീപത്തായി രണ്ടിടങ്ങളിൽ വീടുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു.‌ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു യുവതിയുടെ ഉദരത്തിൽ ഏഴുമാസം പ്രായമായ കുഞ്ഞുണ്ടായിരുന്നു. സങ്കീർണമായൊരു ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തെങ്കിലും ആ കുരുന്നു ജീവനും പൊലിഞ്ഞു.

ആഹാരത്തിനായി കാത്തുനിൽക്കുമ്പോഴാണ് 25 പേർ കൊല്ലപ്പെട്ടത്. എന്നാൽ ഗാസയിലെ ജനങ്ങളെ പട്ടിണിക്കിടണമെന്ന നയം ഇസ്രയേലിനില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.

ഭക്ഷണവും മരുന്നും ഉൾപ്പെടെ എത്തിക്കുന്നതിനു അൽ മവാസി, ദെയ്റൽ ബലാഹ്, ഗാസ സിറ്റി എന്നിവിടങ്ങളിൽ ദിവസവും രാവിലെ 10 മുതൽ രാത്രി 8 വരെ സൈനിക നടപടി നിർത്തിവയ്ക്കുമെന്ന് ഇസ്രയേൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഗാസയിലെ മനുഷ്യർക്ക് ആഹാരം എത്തിക്കുന്നതിനാണ് ഒന്നാമത്തെ പരിഗണനയെന്നും പലസ്തീനു രാഷ്ട്രപദവി നൽകുന്ന കാര്യത്തിൽ ഇപ്പോൾ നിലപാടെടുക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വേണ്ട നടപടിയെടുക്കാൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ട ട്രംപ്, അടിയന്തര സഹായമെത്തിക്കാൻ യുഎസ് 60 മില്യൻ ഡോളർ നൽകിയതായും പറഞ്ഞു.

ഹമാസുമായുള്ള ഇടപെടൽ അതീവ ദുഷ്കരമായെന്നു പറഞ്ഞ ട്രംപ് അവസാനത്തെ 20 ബന്ദികളെ കൈമാറാൻ അവർ തയാറാകാത്തതാണു പ്രശ്നമെന്നും സൂചിപ്പിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമറിനൊപ്പം സ്കോട്‌ലൻഡിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഗാസയിലെ ഭരണത്തിൽ ഭാവിയിൽ ഹമാസിനു പങ്കുണ്ടാകില്ലെന്ന് സ്റ്റാമർ പറഞ്ഞു.

യൂറോപ്യൻ യൂണിയന്റെ ഹൊറൈസൺ ഗവേഷണ ഫണ്ട് ഇസ്രയേലിനു നൽകുന്നതു മരവിപ്പിക്കാൻ നീക്കമുണ്ട്. ഗാസയിൽ കൂടുതൽ സഹായം എത്തിക്കാൻ ഇസ്രയേലിനുമേൽ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. യൂറോപ്യൻ കമ്മിഷണർമാരുടെ യോഗം ഇക്കാര്യം ചർച്ച ചെയ്യും.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026