BREAKING NEWS

700 കോടി നഷ്ടം; മലയാള സിനിമയ്ക്ക് 2024ല്‍ വന്‍ തിരിച്ചടിയെന്ന് നിര്‍മാതാക്കള്‍; 204 റിലീസുകള്‍; 26 സൂപ്പര്‍ ഹിറ്റുകള്‍ മാത്രം; മഞ്ഞുമ്മല്‍ ബോയ്‌സ് മുന്നില്‍

· · 1 min read
Share: Copied!

കൊച്ചി: 2024 മലയാള സിനിമയ്ക്ക് വൻ തിരിച്ചടിയുടെ വർഷമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 700 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 199 സിനിമകൾക്കായി ആയിരം കോടിയോളം രൂപ മുടക്കി. എന്നാൽ, 300 കോടി രൂപ മാത്രമാണ് തിരികെ ലഭിച്ചത്.

26 ചിത്രങ്ങൾ മാത്രമാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയത്. ബാക്കി 170ഓളം ചിത്രങ്ങൾ വലിയ നഷ്ടമുണ്ടാക്കി. വലിയ നഷ്ടം സംഭവിക്കുന്നതിനാൽ അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്നും നിർമാതാക്കൾ ആവശ്യപ്പെട്ടു.

 

പ്രസ്താവനയുടെ പൂർണരൂപം:

2024 ജനുവരി മുതൽ ഡിസംബർ വരെ തീയേറ്ററുകളിൽ ആകെ 199 പുതിയ ചിത്രങ്ങളും 5 പഴയകാല ചലച്ചിത്രങ്ങൾ റീ മാസ്‌റ്റർ ചെയ്‌തും റിലീസ് ചെയ്യുകയുണ്ടായി. 24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്‌ത “ദേവദൂതൻ” എന്ന ചലച്ചിത്രത്തിന് സാമാന്യം ഭേദപ്പെട്ട കളക്ഷൻ തീയേറ്ററുകളിൽ നിന്ന് ലഭിക്കുകയുണ്ടായി.

മലയാള സിനിമയ്ക്ക് ലോക സിനിമാ ഭൂപടത്തിൽ പേരും പ്രശസ്തിയും കളക്ഷനും നേടിത്തന്ന ഒരു വർഷത്തിൽ റിലീസ് ചെയ്‌ത ചിത്രങ്ങളിൽനിന്ന് സൂപ്പർഹിറ്റ്, ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളിൽ പ്രകടനം കാഴ്ച്ചവെച്ച 26ഓളം ചിത്രങ്ങളാണ് ഉണ്ടായത്, ബാക്കിയുള്ളവ തീയേറ്ററുകളിൽ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നു പോകുന്ന സാഹചര്യവും ഉണ്ടായി.

ഉദ്ദേശം ആയിരം കോടി രൂപ മുതൽമുടക്കിൽ ഇറങ്ങിയ 199 മലയാള ചലച്ചിത്രങ്ങളിൽ നിന്ന് കേവലം 26 ചിത്രങ്ങളിൽ നിന്ന് മാത്രം 300-350 കോടി രൂപ ലാഭം ഉണ്ടായെങ്കിലും ബാക്കി ഉള്ള ചിത്രങ്ങളിൽ നിന്ന് 650-700 കോടി രൂപ വ്യവസായത്തിന് നഷ്ടം ഉണ്ടാകാൻ ഇടയായി.

തീയേറ്റർ വരുമാനത്തിന് പുറമെ ലഭിക്കേണ്ട ഇതര വരുമാനങ്ങൾ അടഞ്ഞിരിക്കുന്ന സാഹചര്യത്തിൽ സിനിമയുടെ നിർമ്മാണ ചിലവ് സൂക്ഷ്‌മമായി പരിശോധിച്ച് കുറവ് ചെയ്യേണ്ട സാഹചര്യമാണ് നിർമ്മാതാക്കളുടെ മുന്നിലുള്ളത്. നിർഭാഗ്യവശാൽ അഭിനേതാക്കളുടെ പ്രതിഫലയിനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നത് നിയന്ത്രിക്കാൻ നിർമ്മാതാക്കൾക്ക് സാധിക്കാതെ വരുന്നതും, ഈ വിഷയം മനസ്സിലാക്കി പൂർണ്ണമായും അഭിനേതാക്കൾ സഹകരിക്കാത്തതുമാണ് വ്യവസായം അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി.

2023 നു ശേഷം 2024ലും 200 ചിത്രങ്ങളോളം തീയേറ്റർ റിലീസ് ചെയ്യുന്ന സാഹചര്യം ഉണ്ടായെങ്കിലും നഷ്ടത്തിന്റെ കണക്കുകൾ ആവർത്തിക്കുന്ന അവസ്ഥയാണുള്ളത്. എണ്ണത്തിലല്ല മറിച്ച് മികച്ച ഉള്ളടക്കവും അവതരണവുമുള്ള ചിത്രങ്ങളാണ് പ്രേക്ഷകർക്ക് താത്പര്യം എന്ന് തെളിയിക്കുന്ന ഒരു വര്ഷം കൂടി കടന്നു പോകുന്നു.

തുടർന്ന് വരാനിരിക്കുന്ന വർഷത്തിൽ കൂടുതൽ സാമ്പത്തിക അച്ചടക്കവും, നേട്ടവും വ്യവസായത്തിന് ഉണ്ടാകുന്ന സാഹചര്യം നേടിയെടുക്കാൻ ഈ വ്യവസായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏവരും പൂർണ്ണമായും നിർമ്മാതാക്കളോടു സഹകരിച്ച് മുൻപോട്ടു പോകുമെന്ന പ്രതീക്ഷയോടെ,

ബി. രാകേഷ്- സെക്രട്ടറി

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

 

BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026