BREAKING NEWS

‘ഈ ആയുധങ്ങൾ ജിഹാദികളെ നേരിടാൻ, ഹിന്ദുക്കൾ സ്വയം പ്രതിരോധിക്കാൻ വാളുകൾ സൂക്ഷിക്കണം’!! റോഡരികിൽ വാളുകൾ, മഴു, കുന്തം തുടങ്ങി നൂറുകണക്കിന് ആയുധങ്ങൾ… വീടുകൾ തോറും ആയുധങ്ങൾ വിതരണം ചെയ്ത് തീവ്രസംഘടന ഹിന്ദു രക്ഷാ ദൾ, ആയുധ വിതരണം ബംഗ്ലാദേശിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി, 6 പേർ അറസ്റ്റിൽ- video

· · 1 min read
Share: Copied!

ഗാസിയാബാദ്: യുപിയിലെ ഗാസിയാബാദിൽ വീടുകൾ തോറും ജനങ്ങൾക്ക് വാളടക്കം ആയുധങ്ങൾ വിതരണം ചെയ്ത് തീവ്രസംഘടന. തീവ്രസംഘടനയായ ഹിന്ദു രക്ഷാ ദളാണ് ആയുധവിതരണം നടത്തിയത്. ജിഹാദികളെ നേരിടാനാണ് ആയുധങ്ങൾ വീടുകളിൽ വിതരണം ചെയ്തതെന്ന് ഇവർ പറയുന്നു.

അതേസമയം നഗരത്തിൽ റോഡരികിൽ നൂറുകണക്കിന് ആയുധങ്ങൾ നിരത്തിവെച്ച് സ്റ്റാൾ തുറന്നായിരുന്നു ഉദ്ഘാടനം. വാളുകൾ, മഴു, കുന്തം എന്നിവയുൾപ്പെടെ നിരവധി മൂർച്ചയുള്ള ആയുധങ്ങൾ സ്റ്റാളിൽ സൂക്ഷിച്ചിരുന്നു. സംഭവത്തിൽ പോലീസ് 6 പേരെ അറസ്റ്റ് ചെയ്തു. ഹിന്ദു രക്ഷാ ദൾ (എച്ച്ആർഡി) അംഗങ്ങൾ ആളുകൾക്ക് വാളുകൾ വിതരണം ചെയ്യുന്നതും ആക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ പറയുന്നതും കാണിക്കുന്ന വീഡിയോകൾ പ്രചരിച്ചതിനെ തുടർന്നാണ് നടപടിയെടുത്തത്.

സംഭവത്തിനു പിന്നാലെ എച്ച്ആർഡി മേധാവി പിങ്കി ചൗധരി ഒളിവിലാണെന്ന് ഷാലിമാർ ഗാർഡൻ സർക്കിളിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എസിപി) അതുൽ കുമാർ സിംഗ് പറഞ്ഞു. ബംഗ്ലാദേശിലെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു ഇവർ ആയുധം വിതരണം ചെയ്യാൻ ശ്രമിച്ചതെന്ന് ട്രാൻസ്- ഹിൻഡൺ സോണിലെ ഡിസിപി നിമിഷ് പാട്ടീൽ പറഞ്ഞു. ബംഗ്ലാദേശിൽ നമ്മുടെ ഹിന്ദു സഹോദരന്മാർ കൊല്ലപ്പെട്ടതുപോലെ സംഭവിക്കാതിരിക്കാൻ, നമ്മൾ നമ്മുടെ ഹിന്ദു സഹോദരന്മാർക്ക് വാളുകൾ വിതരണം ചെയ്യുന്നു. ഹിന്ദുക്കൾ സ്വയം പ്രതിരോധിക്കാൻ വാളുകൾ സൂക്ഷിക്കണം. ഞങ്ങൾ ഏകദേശം 250 വാളുകൾ വിതരണം ചെയ്തു. ഇനിയും വിതരണം ചെയ്യുമെന്നും ഇവർ പറയുന്നു.

BREAKING NEWS
’ വിവാഹം ഉടനുണ്ടാകും; എന്റെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും അഹങ്കാരവും ഒപ്പം ​ഗുണവശങ്ങളും മനസിലാക്കിയ ഒരാളെ കണ്ടെത്തി; പണവും പ്രശസ്തിയുമല്ല, സമാധാനമാണ് പ്രധാനം; ’; വ്യക്തി ജീവിതത്തിലെ പ്രധാന വിശേഷം പങ്കുവച്ച് ​ഗായിക റിമി ടോമി
01 Nov 2026
BREAKING NEWS
2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്, സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം
01 Nov 2026
BREAKING NEWS
’10 ലക്ഷത്തോളം പേർ അണിനിരക്കും’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം
01 Nov 2026
BREAKING NEWS
വയനാട് പഠനയാത്ര വിവാദം: സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു, മൂന്നുദിവസം നടത്തേണ്ട യാത്ര അഞ്ച് ദിവസം വരെ നീട്ടി, മീനങ്ങാടി ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി
01 Nov 2026