BREAKING NEWS

ടിക്കറ്റില്ല, കയ്യിൽ പതിച്ചിരുന്നത് കോച്ച്- ബെർത്ത് നമ്പരുകൾ, ബെം​ഗളൂരുവിൽ ജോലി വാ​ഗ്ദാനം ചെയ്ത് കടത്താൻ ശ്രമിച്ചത് ബിഹാറിലേക്ക്!! മനുഷ്യക്കടത്ത് സംഘത്തിൽനിന്ന് 56 യുവതികളെ മോചിപ്പിച്ചു, സ്ത്രീയുൾപെടെ രണ്ടുപേർ അറസ്റ്റിൽ

· · 1 min read
Share: Copied!

കൊൽക്കത്ത: മനുഷ്യക്കടത്ത് സംഘത്തിൽ നിന്ന് 56 യുവതികളെ രക്ഷപ്പെടുത്തിയതായി റെയിൽവേ സംരക്ഷണ സേന. സംഘത്തിലുൾപ്പെട്ട രണ്ടുപേർ ബെംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്താണ് യുവതികളെ ട്രെയിൻ മാർ​ഗം കടത്താൻശ്രമിച്ചത്. എന്നാൽ യുവതികൾ ടിക്കറ്റില്ലാതെ കൂട്ടത്തോടെ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ജൽപൈഗുരി-പട്ന ക്യാപിറ്റൽ എക്സ്പ്രസിലെ ജീവനക്കാരുടെ ഇടപെടലാണ് മനുഷ്യക്കടത്ത് സംഘത്തെ പിടികൂടാൻ സഹായിച്ചത്. സംഭവത്തിൽ ഒരു പുരുഷനെയും സ്ത്രീയെയും അറസ്റ്റ് ചെയ്തു.

ഒരു പുരുഷനും സ്ത്രീയുമാണ് യുവതികളെ ജോലി വാഗ്ദാനം ചെയ്ത് കൂടെക്കൂട്ടിയത്. യുവതികൾക്ക് ബെംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്തശേഷം എന്തിനാണ് ബിഹാറിലേക്ക് കൊണ്ടുപോകുന്നതെന്ന അധികൃതരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഇരുവർക്കുമായില്ല. മാത്രമല്ല ബെംഗളൂരുവിലെ ജോലി സംബന്ധമായ രേഖകൾ ഹാജരാക്കാനോ, യാത്രയുടെ കാരണം വിശദീകരിക്കാനോ കഴിഞ്ഞില്ല. ഇതോടെ, ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. തുടർന്നു യുവതികളെ വീടുകളിലേക്കു മടക്കി അയച്ചു. മനുഷ്യക്കടത്താണെന്ന് മനസിലായതോടെ റെയിൽവേ സംരക്ഷണ സേനയും പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം ബംഗാളിലെ ജൽപൈഗുരി, കൂച്ച് ബെഹാർ, അലിപുർദുവാർ ജില്ലകളിൽ നിന്നുള്ള 18നും 31നും ഇടയിൽ പ്രായമുള്ള യുവതികളാണ് മനുഷ്യക്കടത്തു സംഘത്തിന്റെ വലയിൽ വീണത്. യുവതികളിൽ ആർക്കും ടിക്കറ്റ് ഉണ്ടായിരുന്നില്ല. കയ്യിൽ കോച്ചിന്റെയും ബെർത്തിന്റെയും നമ്പരുകളാണ് പതിച്ചിരുന്നത്. ബെംഗളൂരുവിലെ ഒരു കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് കൂട്ടിക്കൊണ്ടു വന്നതെന്ന് സ്ത്രീകൾ റെയിൽവേ ഉദ്യോഗസ്ഥരോട് പറഞ്ഞു.

താങ്ക്യൂ ഇന്ത്യ, തിരുവനന്തപുരം….നന്ദി പറഞ്ഞ് ബ്രിട്ടൻ; കേരളത്തിലെ ‘സുഖചികിത്സ’ കഴിഞ്ഞ് എഫ്-35 പറന്നതെങ്ങോട്ട്

BREAKING NEWS
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെ ബൈക്കിൽ പിന്തുടർന്ന് വെട്ടിവീഴ്ത്തി ഭർത്താവ്; തലയ്ക്കും കൈകൾക്കും ഗുരുതര പരിക്കേറ്റ് റോഡിൽ വീണ ശേഷവും ആക്രമണം തുടർന്നു; നാട്ടുകാർ ഓടിക്കൂടിയതോടെ ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ
31 Oct 2026
BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026