BREAKING NEWS

മൂവാറ്റുപുഴയിൽ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചു; ഓടി രക്ഷപ്പെടാൻ നോക്കിയപ്പോൾ ബൈക്ക് ഇടിപ്പിച്ച് വീഴ്ത്താനും ശ്രമം; രക്ഷകനായെത്തി ടിപ്പർ ലോറി ഡ്രൈവർ; 20 വയസ്സിൽ താഴെയുള്ള അഞ്ച് യുവാക്കൾ പിടിയിൽ

· · 1 min read
Share: Copied!

മൂവാറ്റുപുഴ: എറണാകുളം മൂവാറ്റുപുഴയിൽ അർധരാത്രി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. സംഭവത്തിൽ 20 വയസും അതിൽ താഴെയും പ്രായമുള്ള അഞ്ച് യുവാക്കളെയാണ് മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തത്. അജിത് (ഈസ്റ്റ് മാറാടി), അദ്വൈത് (മീൻകുന്നം), ടോമി ഷാജി (പഞ്ചായത്തുപടി), അർജുൻ സനിൽ, അശ്വിൻ രാഹു (മങ്ങമപുറം) എന്നിവരാണ് പിടിയിലായ പ്രതികൾ.

കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെയാണ് ഒരു സംഘം യുവാക്കൾ ആക്രമിക്കാൻ ശ്രമിച്ചത്. യുവതിയെ ബൈക്കിലെത്തി പിന്തുടരുകയും മോശമായി സംസാരിക്കുകയും ചെയ്തു. യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ബൈക്ക് ഇടിപ്പിച്ച് വീഴ്ത്താനും ശ്രമമുണ്ടായി.

ഈ സമയം അതുവഴി വന്ന ഒരു ടിപ്പർ ലോറിയിൽ കയറിയാണ് യുവതി രക്ഷപ്പെട്ടത്. എന്നാൽ മാരകായുധങ്ങളുമായി യുവാക്കൾ 15 കിലോമീറ്ററോളം ഈ ലോറിയെ പിന്തുടർന്നു. ലോറിയിൽ വെച്ച് യുവതി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസിനെ കണ്ട പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് ഇവരെ പിടികൂടി. ഇൻസ്‌പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026