BREAKING NEWS

വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിച്ചു; യുപിയിൽ 60കാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി 45 കാരൻ, പ്രതിയെ അറസ്റ്റ് ചെയ്തു

· · 1 min read
Share: Copied!

ലഖ്‌നൗ: അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 45-കാരന്‍ അറസ്റ്റില്‍. വിവാഹം കഴിക്കാന്‍ സ്ത്രീ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് പ്രതി ഇമ്രാന്‍ അവരെ കൊലപ്പെടുത്തിയതെന്ന് യുപി പോലീസ് പറഞ്ഞു. പശ്ചിമബംഗാള്‍ സ്വദേശിയായ ജോഷിന എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. നവംബര്‍ പതിനാലാം തീയതിയാണ് ഹാഥ്‌റസ് ജില്ലയിലെ ചാന്ദ്പയിലെ റോഡരികില്‍ ജോഷിനയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചയാണ് ഇമ്രാന്‍ അറസ്റ്റിലായത്. ആഗ്രയിലെ താജ്ഗഞ്ച് സ്വദേശിയാണ് ഇയാള്‍.

ജോഷിനയുടെ മകള്‍ മുംതാസിന്റെ വിവാഹം ആഗ്രാ സ്വദേശിയായ സത്താര്‍ എന്നയാളുമായി ഏർപ്പെടുത്തിക്കൊടുത്തത് ഇമ്രാന്‍ ആയിരുന്നുവെന്ന് എസ്പി ചിരഞ്ജീവ് നാഥ് സിന്‍ഹ പറഞ്ഞു. ഇമ്രാന്റെ ഭാര്യയുടെ മാതാപിതാക്കള്‍ പശ്ചിമബംഗാളില്‍ ജോഷിനയുടെ അയല്‍വാസികളായിരുന്നു. ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ ഇമ്രാനും ജോഷിനയും തമ്മില്‍ അടുപ്പത്തിലായി. നവംബര്‍ പത്താംതീയതി കൊച്ചുമകളായ മുംതാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ യുപിയിലെത്തി. തുടര്‍ന്ന് ഇമ്രാന്റെ വീട്ടിലെത്തി, തന്നെ വിവാഹം ചെയ്യണമെന്ന് നിര്‍ബന്ധിച്ചു. എന്നാല്‍, ഭാര്യയും മക്കളുമുള്ള ഇമ്രാന്‍ ഇതിന് വിസമ്മതിച്ചു.

തുടർന്ന് നവംബര്‍ 13-ന് കൊല്‍ക്കത്തയില്‍ തിരിച്ചുകൊണ്ടുവിടാമെന്ന് പറഞ്ഞ് ജോഷിനയ്‌ക്കൊപ്പം താന്‍ യാത്രതിരിച്ചുവെന്ന് ഇമ്രാന്‍ പോലീസിനോടു പറഞ്ഞു. ജോഷിനയുമായി ആഗ്രയിലേക്കുള്ള ബസ് കയറിയ ഇമ്രാന്‍, അവരുമൊത്ത് ഹാഥ്‌റസിലെ നഗ്‌ല ഭസ് ജങ്ഷനിലിറങ്ങുകയും ശേഷം അവരെ കഴുത്തുഞെരിച്ച് മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. അഞ്ചുജില്ലകളിലെ ആയിരത്തിലധികം സിസിടിവികളില്‍നിന്നുള്ള ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026