BREAKING NEWS

ഭാര്യയെന്ന് പരിചയപ്പെടുത്തി ജോലി ചെയ്തിരുന്ന ഹോട്ടലിൽ മുറിയെടുത്തു, പിറ്റേന്ന് മുറിയുടെ വാതിൽ തുറന്നപ്പോൾ കണ്ടത് 38 കാരിയുടെ ജീവനറ്റ ശരീരം, കൈകളിൽ ആഴത്തിലുള്ള മുറിവുകൾ, മുറിയിൽ മദ്യക്കുപ്പി ചിതറിയ നിലയിൽ, യുവാവിനായി തിരച്ചിൽ ശക്തം

· · 1 min read
Share: Copied!

കോഴിക്കോട്: വടകര സ്വദേശിനിയെ ആറ്റിങ്ങലിൽ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര ഒഞ്ചിയം പഞ്ചായത്ത് കണ്ണൂക്കര മാടാക്കരയിലെ പാണ്ടികയിൽ അസ്മിനയാണ്(38) മരിച്ചത്. ഇവർക്കൊപ്പം മുറിയിൽ താമസിച്ചിരുന്ന ലോഡ്ജിലെ റിസപ്‍ഷനിസ്റ്റ് ഒളിവിലാണ്. കോട്ടയം ദേവികുളങ്ങര പുതുപ്പള്ളി സൗത്ത് ജെബി കോട്ടേജിൽ ജോബി ജോർജ്(30) എന്ന വിലാസമാണ് അഞ്ചു ദിവസം മുൻപ്‌ ജോലിക്കു കയറുമ്പോൾ ഇയാൾ നൽകിയിട്ടുള്ളത്.

ആറ്റിങ്ങൽ മൂന്നുമുക്ക് വാട്ടർസപ്ലൈ റോഡ് ഗ്രീൻ ഇൻ ലോഡ്ജിലാണ് സംഭവം.ചൊവ്വാഴ്ച രാത്രി ഒൻപതുമണിയോടെ ഭാര്യയെന്നു പരിചയപ്പെടുത്തിയാണ് ജോബി അസ്മിനയെ ലോഡ്ജിലേക്കു കൂട്ടിക്കൊണ്ടുവന്നത്. മുറി വാടകയ്‌ക്കെടുത്തശേഷം അസ്മിനയെ മുറിയിലാക്കിയിട്ട് ഇയാൾ മറ്റു ജീവനക്കാർക്കൊപ്പം റിസപ്ഷനിലെത്തി. രാത്രി 1.30ഓടെ ഇയാൾ മുറിയിലേക്കു പോയെന്നാണ് മറ്റു ജീവനക്കാർ പോലീസിനോടു പറഞ്ഞത്.

രാവിലെ ഇരുവരെയും കാണാത്തതിനെത്തുടർന്ന് ജീവനക്കാർ വാതിലിൽ മുട്ടി വിളിച്ചുനോക്കിയെങ്കിലും തുറന്നില്ല. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി വാതിൽ തുറന്നു നോക്കുമ്പോഴാണ് അസ്മിനയെ മരിച്ചനിലയിൽ കണ്ടത്. കട്ടിലിൽ കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകളിൽ മുറിവുകളുമുണ്ട്. മദ്യക്കുപ്പി ഉടഞ്ഞ് ചിതറിയ നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 4.30-ന് ജോബി ലോഡ്ജിനു പുറത്തേക്കു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

 

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026