BREAKING NEWS

വില്‍പ്പനസംബന്ധിച്ച് വാക്കുതര്‍ക്കം, വീട്ടുവളപ്പില്‍ അതിക്രമിച്ച് കയറി 36 പ്രാവുകളെ കഴുത്തറുത്ത് കൊന്നു, കൂട് പൂര്‍ണമായി തല്ലി തകര്‍ത്ത നിലയില്‍

· · 1 min read
Share: Copied!

കണ്ണൂര്‍: അഴീക്കോട്ട് വീട്ടുവളപ്പില്‍ അതിക്രമിച്ച് കയറി കൂടിന്റെ പൂട്ട് തകര്‍ത്ത് 36 പ്രാവുകളെ കൊന്ന നിലയില്‍ കണ്ടെത്തി. അഴീക്കോട് മീന്‍കുന്നിലെ കെ സുനിലിന്റെ വീട്ടുവളപ്പില്‍ സ്ഥാപിച്ച കൂട്ടില്‍ കയറിയാണ് പ്രാവുകളെ കഴുത്തറത്ത് കൊന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് സംഭവം.

സുനിലിന്റെ മകന്‍ സി അനുരാഗ്, സുഹൃത്തുകളായ ഉജ്ജ്വല്‍, അനുവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് പ്രാവുകളെ വളര്‍ത്തുന്നത്. ഫാന്‍സി പ്രാവുകള്‍, മത്സര പ്രാവുകള്‍ എന്നിവയുടെ കുഞ്ഞുങ്ങളടക്കം 51 പ്രാവുകളുണ്ട്. അതില്‍ 36 എണ്ണത്തെയാണ് കൊന്നുതള്ളിയത്. എട്ട് ജോഡി പ്രാവുകളെയും 20 കുഞ്ഞുങ്ങളെയും കഴുത്തറത്ത് കൊന്നശേഷം തൊട്ടടുത്ത വയലില്‍ വലിച്ചെറിയുകയായിരുന്നു.

സുനിലിന്റെ ഭാര്യ രാവിലെ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് പ്രാവുകളെ കൂടിന് സമീപത്തും തൊട്ടടുത്ത വയലിലുമായി കണ്ടത്. ഉടന്‍ മകനെ വിളിച്ചറിയിക്കുകയായിരുന്നു. എട്ട് വര്‍ഷം മുമ്പാണ് പ്രാവുകളെ വളര്‍ത്താന്‍ തുടങ്ങിയത്. ആവശ്യക്കാര്‍ക്ക് വില്‍ക്കുകയും നാട്ടില്‍ പ്രാവുകളെ മത്സരിപ്പിക്കുകയും ചെയ്യുന്നതാണ് സുഹൃത്തുക്കളുടെ പ്രധാന വിനോദം. ഞായറാഴ്ച നാട്ടിലെ ഒരാളുമായി പ്രാവ് വില്‍പ്പനയെ സംബന്ധിച്ച് വാക്ക്തര്‍ക്കം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പ്രാവുകളെ കൊന്നതെന്ന് സംശയിക്കുന്നു. വളപട്ടണം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

 

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026