BREAKING NEWS

പൂജാമുറിയിലെ തട്ടിന് മുകളില്‍ കഞ്ചാവ് പൊതികള്‍, അമ്മൂമ്മയുടെ വീട് കഞ്ചാവ് വില്‍പ്പന കേന്ദ്രമാക്കി യുവാവ്, 28കാരന്‍ പിടിയില്‍

· · 1 min read
Share: Copied!

കണ്ണൂർ: പറശ്ശിനിക്കടവിൽ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചുവെച്ച് ചില്ലറ വിൽപ്പന നടത്തിവന്ന യുവാവ് പൊലീസിന്റെ പിടിയിലായി. പറശ്ശിനിക്കടവ് കോൾമൊട്ടയിലെ എ.വി. അശ്വിൻ (28) ആണ് പിടിയിലായത്.

തളിപ്പറമ്പ് എസ്.ഐ യു.എച്ച്. അസ്കർബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്. അമ്മൂമ്മയുടെ വീട്ടിൽ തനിച്ച് താമസിച്ചുവരികയായിരുന്ന അശ്വിൻ വീട് കേന്ദ്രീകരിച്ച് ലഹരിവില്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു.

വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ പൂജാമുറിയിലെ നിലവിളക്ക് വെയ്ക്കാൻ നിർമ്മിച്ച തട്ടിന് മുകളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 700 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇതിനുപുറമെ കഞ്ചാവ് ചില്ലറയായി വിൽപ്പന നടത്തി ലഭിച്ചതെന്ന് കരുതുന്ന 25,800 രൂപയും പൊലീസ് സംഘം പിടിച്ചെടുത്തു. പിടിയിലായ അശ്വിൻ നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് തളിപ്പറമ്പ് പൊലീസ് വ്യക്തമാക്കി

 

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026