പത്തനംതിട്ട ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ യുവാവിനെ തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി അരുവാപ്പുലം കൊക്കാത്തോട് സ്വദേശിയാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കുടുംബവുമായി ഉണ്ടായിരുന്ന പരിചയം മുതലെടുത്ത് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി പലതവണ പീഡിപ്പിച്ചെന്നാണ് ആരോപണം.
പെൺകുട്ടിയുടെ ആരോഗ്യനിലയിൽ സംശയം തോന്നിയ മാതാപിതാക്കൾ നടത്തിയ വൈദ്യപരിശോധനയിലാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
















































