BREAKING NEWS

പ്രണയം നടിച്ച് നിരവധി തവണ പീഡിപ്പിച്ചു, ആദിവാസി പെണ്‍കുട്ടി തീ കൊളുത്തി മരിച്ചതിനു പിന്നില്‍ പ്രണയ വഞ്ചന, 24 കാരനെതിരെ പോക്സോ കേസ്, പ്രതിയെ കുടുക്കിയത് ബന്ധുക്കളുടെ മൊഴി

· · 1 min read
Share: Copied!

പേരാവൂർ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടി  ജീവനൊടുക്കിയ സംഭവത്തിൽ  24 കാരന്‍ അറസ്റ്റില്‍.  മുരിങ്ങോടി കളക്കുടുമ്പ് ഉന്നതിയിലെ പി.വിഷ്ണുവിനെയാണ്  പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വിഷ്ണുവുമായി പ്രണയത്തിലായിരുന്ന പ്ലസ്‌വൺ വിദ്യാർഥിനിയെ ഇയാൾ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞ ജൂലായ് 27-നാണ് അടുപ്പിൽനിന്ന് തീപടർന്ന് പൊള്ളലേറ്റെന്ന് പറഞ്ഞ് പെൺകുട്ടിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.

പിന്നീട് വീട്ടുകാരുടെ മൊഴിയിൽനിന്ന്‌ ലഭിച്ച സൂചനകളെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയതാണെന്ന് പോലീസ് കണ്ടെത്തിയത്.

യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി സമ്മതിച്ചു. പോക്സോ ഉൾപ്പെടെ ചുമത്തിയാണ് അറസ്റ്റ്.

BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026