BREAKING NEWS

സർക്കാർ സ്കൂളിലെ 24 ഹൈസ്കൂൾ വിദ്യാർത്ഥിനികൾക്കുനേരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ

· · 1 min read
Share: Copied!

ഷിംല: സ്കൂൾ വിദ്യാർത്ഥിനികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ സർക്കാർ സ്കൂളിലെ 24 പെൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. മാത്തമാറ്റിക്സ് അധ്യാപകനാണ് അറസ്റ്റിലായത്. സ്കൂളിലെ എട്ടു മുതൽ പത്താം ക്ലാസിൽ വരെ പഠിക്കുന്ന വിദ്യാർത്ഥികൾ അതിക്രമം സംബന്ധിച്ച് സ്കൂൾ പ്രിൻസിപ്പളിന് പരാതി നൽകുകയായിരുന്നു.

തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. തുടർന്നാണ് അധ്യാപകനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ അധ്യാപകനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അധ്യാപകനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡിഡിഇക്ക് നിർദേശം നൽകി. സ്കൂളിൽ നേരിട്ട് പോയി കുട്ടികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മൊഴിയെടുത്ത് വിശദമായ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാനും നിർദേശം നൽകി.

അധ്യാപകൻ വിദ്യാർത്ഥിനികളുടെ ശരീരത്തിൽ സ്പർശിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതി. പരാതി ലഭിച്ചശേഷം സ്കൂളിലെ ആഭ്യന്തര സമിതി പരിശോധിച്ച് രക്ഷിതാക്കളുടെ യോഗം ചേരുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പോക്സോ വകുപ്പ് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. സ്കൂളിൽ നടന്ന ശിക്ഷ സംവാദ് പരിപാടിക്കിടെയാണ് സംഭവം.

അതേസമയം, സംഭവത്തിൽ അഖില ഭാരതീയ മഹിളാ ജൻവാദി സമിതി സ്കൂൾ വിദ്യാർത്ഥിനികൾക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി. അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്തെന്നും സിർമൗർ അഡീഷണൽ പൊലീസ് സൂപ്രണ്ട് യോഗേഷ് റോൽട പറ‍്ഞു. വിദ്യാർത്ഥിനികളുടെ മൊഴിയെടുത്തെന്നും തെളിവെടുപ്പ് നടത്തിയെന്നും യോഗേഷ് അറിയിച്ചു.

BREAKING NEWS
ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല, താരതമ്യേന ജൂനിയറായവരെ വരെ പരിഗണിച്ചപ്പോൾ മുതിർന്ന നേതാവായ തന്നെ തഴഞ്ഞു!! കോടിയേരിയുടെ അഡീ. സെക്രട്ടറിയായിരുന്ന എം. രാഘവൻ പാർട്ടിയിൽനിന്ന് രാജിവെച്ചു. പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചതായി കാണിച്ച് ജില്ലാ കമ്മിറ്റിക്ക് കത്ത്
17 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, വീണ്ടും അതിക്രമ ശ്രമം; പ്രതിക്ക് 13 വർഷം കഠിനതടവും 50,000 രൂപ പിഴയും; പിഴയൊടുക്കിയില്ലെങ്കിൽ അഞ്ച് മാസം അധിക കഠിനതടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവ്
17 Oct 2026
BREAKING NEWS
ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്, രമ്യാ ഹരിദാസിനെ വേട്ടയാടുന്നു- മന്ത്രി ബിന്ദു കൃഷ്ണ
17 Oct 2026
BREAKING NEWS
പ്രതിഭാ​ഗത്തിന്റെ ആരോപണങ്ങളും വാദങ്ങളുമൊന്നും വിലപ്പോയില്ല, നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈലിനും കൂട്ടാളികൾക്കും ജാമ്യമില്ല
17 Oct 2026