BREAKING NEWS

കുട്ടികൾ ഉറങ്ങിയ കിടക്കയില്‍ വിഷപ്പാമ്പ്, വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് അഞ്ച് പാമ്പുകളെ, ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് 23 പേര്‍ക്ക്

· · 1 min read
Share: Copied!

കോഴിക്കോട്: കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്നും അഞ്ച് പാമ്പുകളെ പിടികൂടി. മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. വെള്ളിക്കെട്ടൻ ഇനത്തിലുള്ള പാമ്പുകളെയാണ് പിടിച്ചത്. കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിലാണ് വിഷപ്പാമ്പിനെ കണ്ടത്. വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റു മുറികളിലും പാമ്പിനെ കണ്ടെത്തുകയായിരുന്നു. പേരാമ്പ്രയിൽ യുവതിക്ക് പാമ്പ് കടിയേറ്റു. കണ്ണിപ്പൊയിലിൽ ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്‌ജലിക്കാണ് കടിയേറ്റത്.

വെള്ളിക്കെട്ടൻ ഇനത്തിൽപെട്ട പാമ്പ് ആണ് കടിച്ചത്. കോഴിക്കോട് പൂനൂര് സ്വദേശി മുഹമ്മദ് അൻസാറിനും പാമ്പുകടിയേറ്റു. പുലർച്ചയാണ് സംഭവം. കിടക്കയിൽ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റത് തിരിച്ചറിഞ്ഞത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. തൃശൂർ ഇരിങ്ങാലക്കുടയിൽ രണ്ടുപേർക്ക് കൂടി പാമ്പുകടി ഏറ്റു. ഇരിഞ്ഞാലക്കുട കാറളത്താണ് രണ്ടുപേർക്ക് പാമ്പ് കടിയേറ്റത്.

വെള്ളയപ്പറമ്പിൽ വീട്ടിൽ പ്രസീദ നടപറമ്പ് സ്വദേശിയായ സനീഷ് എന്നിവർക്കാണ് കടിയേറ്റത്. അതേസമയം, പാമ്പുകടിയേറ്റ് 108 ആംബുലൻസ് വഴി ഇന്നലെ ചികിത്സ തേടിയത് 23 പേർ. പാമ്പുകടി എന്ന് സംശയിക്കുന്ന മറ്റ് 9 കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ കോട്ടയം ജില്ലകളിൽ നാല് പേർക്ക് വീതമാണ് ഇന്നലെ പാമ്പുകടിയേറ്റത്.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026