BREAKING NEWS

വിവാഹം കഴിഞ്ഞ് ആറുമാസം, വാക്കുതർക്കത്തെ തുടർന്ന് അമ്മായിയമ്മയെ കുത്തിക്കൊന്ന് 22 കാരി

· · 1 min read
Share: Copied!

ജല്‍ന: അമ്മായി അമ്മയെ കുത്തി കൊലപ്പെടുത്തി മൃതശരീരം മറവു ചെയ്യാന്‍ പറ്റാതെ ഓടി രക്ഷപ്പെട്ട യുവതിയെ പൊലീസ് പിടികൂടി. പ്രതീക്ഷ ഷിംഗാരെ എന്ന 22 കാരിയാണ് വിവാഹം കഴിഞ്ഞ് അറ് മാസത്തിന് ശേഷം അമ്മായി അമ്മയെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ജല്‍നയിലാണ് ദാരുണമായ സംഭവം നടന്നത്. ചൊവ്വാഴ്ച രാത്രി യുവതിയും അമ്മായി അമ്മയും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലയ്ക്ക് ശേഷം മൃതശരീരം എന്തുചെയ്യും എന്നറിയാതെ പ്രതീക്ഷ അടുത്തുള്ള സിറ്റിയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതീക്ഷയെ അറസ്റ്റ് ചെയ്തു.

ആറ് മാസം മുമ്പാണ് പ്രതീക്ഷ ആകാശ് ഷിംഗാരെ എന്ന യുവാവിനെ വിവാഹം ചെയ്തത്. ആകാശ് ഒരു പ്രൈവറ്റ് കമ്പനിയിലെ ജീവനക്കാരനാണ്. ഭര്‍ത്താവിന്‍റെ അമ്മ, കൊല്ലപ്പെട്ട സവിത ഷിംഗാര (45) യ്ക്കൊപ്പമായിരുന്നു പ്രതീക്ഷ താമസിച്ചിരുന്നത്. ജല്‍നയിലെ ഒരു വാടക വീട്ടിലായിരുന്നു താമസം. ചൊവ്വാഴ്ച രാത്രി ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് പ്രതീക്ഷ അമ്മായി അമ്മയുടെ തല ഭിത്തിയില്‍ ഇടിക്കുകയും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിവെച്ച് കുത്തുകയുമായിരുന്നു. അല്‍പ്പസമയത്തിന് ശേഷം തന്നെ സവിത മരിക്കുകയും ചെയ്തു.

സവിത മരിച്ചെന്ന് മനസിലാക്കിയ പ്രതീക്ഷ മൃതശരീരം ഒരു ബാഗിലാക്കി മറവു ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ മൃതശരീരത്തിന്‍റെ ഭാരം കാരണം ഈ ശ്രമം നടന്നില്ല. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആറുമണിയോടെ വീട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് വീട്ടുടമയാണ് സവിതയെ കൊല്ലപ്പെട്ട നലയില്‍ കണ്ടെത്തിയതും പൊലീസിനെ വിവരം അറിയിച്ചതും.

BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
നിയമം കാക്കുന്ന ന്യായാധിപന്റെ മകൻ ചെയ്തതെല്ലാം നിയമലംഘനങ്ങൾ, 17 കാരൻ കാറിനു പുറമേ ലൈസെൻസില്ലാതെ ബൈക്കും പറത്തും!! ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്, ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് കസ്റ്റഡിയിലെടുത്തു, ജഡ്ജിക്ക് സസ്പെൻഷന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകും, കൗമാരക്കാരന് 2...
28 Oct 2026
BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026