BREAKING NEWS

ഗുജറാത്തിൽ കാജൽ, ഹരിയാനയിൽ സീമ… പേരുകൾ പലതെങ്കിലും ആൾ ഒന്നുതന്നെ- 21 വയസിനിടയിൽ കല്ല്യാണം കഴി‍ച്ചത് 12 പേരെ, കിട്ടുന്നതിൽ 5% ആദ്യ ഭർത്താവിന്!! മാട്രിമോണിയൽ വിവാഹത്തട്ടപ്പു വീര ഒടുവിൽ വലയിൽ

· · 1 min read
Share: Copied!

ലക്നൗ: പേരുകൾ പലതാണ് ​ഗുജറാത്തിൽ കാജൽ, ഹരിയാനയിൽ സീമ, ബിഹാറിൽ നേഹ, ഉത്തർ പ്രദേശിൽ സ്വീറ്റി… പക്ഷെ ആൾ ഒന്നുതന്നെ… മാട്രിമോണിയൽ സൈറ്റുകളിലൂടെ 21 വയസിനിടെ 12 പേരെ വിവാഹം കഴിച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ. ലക്നൗ സ്വദേശിയായ ഗുൽഷാന റിയാസ് ഖാനാണ് വിവാഹത്തട്ടിപ്പിൽ അറസ്റ്റിലായത്. ഒരു പ്രായം കഴിഞ്ഞിട്ടും വിവാഹം ശരിയാകാത്ത പുരുഷന്മാരെയാണ് ഇവർ നോട്ടമിട്ടിരുന്നത്.

‘ഡാകു ദുൽഹൻ’ അഥവാ തട്ടിപ്പ് വധു എന്ന് പോലീസ് പേരിട്ട ഗുൽഷാനയുടെ വിവാഹത്തട്ടിപ്പിന് ഒരു സംഘം തന്നെയുണ്ട്. ഇവരിൽ 8 പേരെയും ലക്നൗ അംബേദ്കർ നഗർ പോലീസ് അറസ്റ്റ് ചെയ്തു. 5 സ്ത്രീകളും 4 പുരുഷന്മാരും അടങ്ങുന്നതാണ് ഗുൽഷാനയുടെ തട്ടിപ്പുസംഘം. സംഘത്തിലെ മറ്റുള്ളവർ ഗുൽഷാനയുടെ ബന്ധുക്കളായി അഭിനയിക്കും. വിവിധ സംസ്ഥാനങ്ങളിലെ മാട്രിമോണിയൽ സൈറ്റുകളും സമൂഹമാധ്യമങ്ങളും കേന്ദ്രീകരിച്ച് വിവാഹ പരസ്യങ്ങൾ നൽകും. എല്ലായിടത്തും പേരുകൾ മാറുമെങ്കിലും ഗുൽഷാനയുടെ ചിത്രമാണ് നൽകുക. താൽപര്യം അറിയിക്കുന്ന യുവാക്കളുടെ മാതാപിതാക്കളുമായി സംസാരിച്ച് വിവാഹം നടത്തും.

പക്ഷെ വിവാഹം വൈകിയ യുവാക്കളെ കല്യാണം കഴിക്കുന്നതിന്റെ പേരിൽ അവരുടെ മാതാപിതാക്കളിൽനിന്ന് നല്ലൊരു തുകയും വിലപേശി വാങ്ങും. വിവാഹത്തിന്റെ അന്നോ കുറച്ചു ദിവസങ്ങൾക്കു ശേഷമോ ‘വധു’വിനെ മോട്ടർ സൈക്കിളിലെത്തുന്ന സംഘം തട്ടിക്കൊണ്ടു പോകും. ‌പിന്നെ വധുവിനെക്കുറിച്ച് യാതൊരു അഡ്രസുമുണ്ടാകില്ല. അതേസമയം ഇവരുടെ ഏറ്റവും ഒടുവിലെ ഇര ഹരിയാനയിലെ റോഹ്തക്കിൽ നിന്നുള്ള സോനു ആയിരുന്നു. വിവാഹത്തിന് 80,000 രൂപ നൽകിയെങ്കിലും അത് നടന്നില്ല. വിവാഹദിവസം വധു അപ്രത്യക്ഷയായതോടെ സോനു യുപി പോലീസിനെ വിവരമറിയിച്ചു. ഇതോടെയാണ് തട്ടിപ്പ് പുറംലോകമറിഞ്ഞത്.

അതേസമയം യുപിയിലെ ജൗൻപുർ സ്വദേശിയായ റിയാസ് ഖാനാണ് ഗുൽഷാനയുടെ യഥാർഥ വരൻ. തയ്യൽ ജോലി ചെയ്യുന്ന ഇയാൾക്ക് ഗുൽഷാനയുടെ തട്ടിപ്പിനെക്കുറിച്ച് അറിയാമെന്നും വിവാഹത്തട്ടിപ്പിലൂടെ ഇവർക്ക് കിട്ടുന്ന തുകയുടെ 5 % ഇയാൾ കൈപ്പറ്റാറുണ്ടെന്നും പോലീസ് പറയുന്നു. അറസ്റ്റിലാകുമ്പോൾ ഇവരുടെ പക്കൽനിന്ന് 72,000 രൂപയും താലിമാലയിലും 11 മൊബൈൽ ഫോണും 3 വ്യാജ ആധാർ കാർഡും പിടിച്ചെടുത്തതായി അംബേദ്കർ നഗർ എസ്പി കേശവ് കുമാർ പറഞ്ഞു.

വേടനെ വേട്ടയാടിയ വനംവകുപ്പ് ഒടുവിൽ പ്രതിക്കൂട്ടിൽ, പുലിപ്പല്ല് കേസിൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി, റിപ്പോർട്ട് തേടി വനംമന്ത്രി

ഒരു മാസം മുൻപ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ ആക്രമിച്ചു, വാക്സിനെടുത്ത 7 വയസുകാരിക്കു പേവിഷബാധ, രോ​ഗം സ്ഥിരീകരിച്ചത് അവസാന ഡോസ് എടുക്കുന്നതിനു മുൻപ്

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026