BREAKING NEWS

ഡിആർഐ ഉദ്യോഗസ്ഥർ എന്നാ സുമ്മാവാ… ബ്രസീലിയൻ ദമ്പതികൾ വിഴുങ്ങിയത് 16 കോടിയുടെ കൊക്കെയ്ൻ, ഒട്ടും താമസിച്ചില്ല വയറുനിറച്ച് പഴവർ​ഗങ്ങൾ നൽകി വയറിളക്കി മൊത്തം ക്യാപ്സൂളും പുറത്തെത്തിച്ചു, പുറത്തെടുത്തത് 163 ​ഗുളികകൾ, പിടിയിലായ യുവതി ​ഗർഭിണിയും

· · 1 min read
Share: Copied!

നെടുമ്പാശ്ശേരി: മയക്കുമരുന്ന് കാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ബ്രസീലിയൻ ദമ്പതിമാരിൽനിന്നു കണ്ടെടുത്തത് 163 ഗുളികകൾ. ഇരുവരിൽ നിന്നും പിടികൂടിയ ഗുളികകൾ കൊക്കെയ്നാണെന്ന് ഡിആർഐ സ്ഥിരീകരിച്ചു. രണ്ടുപേരും ചേർന്ന് മൊത്തം 1670 ഗ്രാം കൊക്കെയ്നാണ് കടത്തിക്കൊണ്ടുവന്നത്. ഇതിന് വിപണിയിൽ 16 കോടി രൂപ വില വരുമെന്നാണ് റിപ്പോർട്ട്

കഴിഞ്ഞ വെള്ളിയാഴ്ച എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ ദുബായ് വഴി എത്തിയ ബ്രസീൽ സ്വദേശികളായ ലൂക്കാസ് ബാറ്റിസ്റ്റ, ഭാര്യ ബ്രൂണ ഗബ്രിയൽ എന്നിവരാണ് കൊക്കെയ്ൻ വിഴുങ്ങി കടത്തിക്കൊണ്ടുവന്നത്. ഇതിൽ ബ്രൂണ ഗബ്രിയൽ ​ഗർഭിണിയുമാണ്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡിആർഐ ഉദ്യോഗസ്ഥർ കൊച്ചി വിമാനത്താവളത്തിലെത്തി ഇവരെ പിടികൂടുകയായിരുന്നു. ‌

ഇരുവരും ഏറെ അപകടകരമായ രീതിയിലുള്ള ലഹരിക്കടത്താണ് നടത്തിയത്. ഈ കാപ്സ്യൂളുകൾ ശരീരത്തിനുള്ളിൽ വെച്ച് പൊട്ടിയാൽ മരണം വരെ സംഭവിച്ചേക്കാം. എന്നാൽ മയക്കുമരുന്ന് ഗുളികകളുടെ പുറത്ത് പ്ലാസ്റ്റിക് ആവരണമുണ്ട്. അതിനാൽ ഇത് വയറ്റിലെത്തിയാലും പൊട്ടാൻ ഇടയില്ല. ഇക്കാരണത്താലാണ് മയക്കുമരുന്ന് കാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങി കടത്തുന്നത്.

പിടിയിലായ ദമ്പതികളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ പാർപ്പിച്ച് പഴങ്ങളും പച്ചക്കറികളും കൂടുതലായി നൽകി വയറിളക്കി മയക്കുമരുന്ന് ഗുളികകൾ സ്വാഭാവികമായി പുറത്തെടുക്കുകയായിരുന്നു. ചൊവ്വാഴ്ച വീണ്ടും എക്‌സ്റേ എടുത്ത് വയറ്റിൽ ഗുളികകൾ അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം ഇവരെ ആശുപത്രിയിൽനിന്ന് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് അങ്കമാലി കോടതി ഇവരെ റിമാൻഡ് ചെയ്തു.

ഓടുന്ന ബസിൽ പ്രസവം, തുണിയിൽ പൊതിഞ്ഞ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് ക്രൂര കൊലപാതകം!! സംഭവം കണ്ട ഡ്രൈവറോട് ഭാര്യ ഛർദ്ദിച്ചതാണെന്ന് ഭർത്താവ്, പിടിവീണതോടെ കുഞ്ഞിനെ വളർത്താൻ സാഹചര്യമില്ലെന്ന് മറുപടി

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026