BREAKING NEWS

ഓടുന്ന ട്രെയിനിൽ 16കാരന്‍റെ കവർച്ചാശ്രമം; തടുക്കുന്നതിനിടെ വീണ യുവാവ് കാൽപ്പാദം നഷ്ടമായി, എന്നിട്ടും വിടാതെ മോഷണം

· · 1 min read
Share: Copied!

താനെ: കവർച്ചാശ്രമം തടുക്കുന്നതിനിടെ ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് വീണ യുവാവിന് കാല്‍പ്പാദം നഷ്ടമായി. 26 വയസുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച താനെയിൽ വെച്ച് കവർച്ചാ ശ്രമത്തിനിടെയാണ് സംഭവം. അക്രമിയായ 16 വയസുകാരൻ, ഗുരുതരമായി പരിക്കേറ്റ യുവാവിനെ വടികൊണ്ട് ക്രൂരമായി മർദിച്ച ശേഷം മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.

കല്യാണിലെ ഷഹാദ്, അംബിവ്‌ലി സ്റ്റേഷനുകൾക്കിടയിൽ തപോവൻ എക്സ്പ്രസിലാണ് സംഭവം നടന്നത്. നാസിക്കിൽ നിന്നുള്ള താമസക്കാരനായ ഗൗരച് രാംദാസ് നി​ഗം തീവണ്ടിയിൽ യാത്ര ചെയ്യവേയാണ് പ്രതി ഇദ്ദേഹത്തിന്‍റെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചത്.

ഇടിയുടെ ആഘാതത്തിൽ ഗൗരച് ഓടുന്ന തീവണ്ടിയിൽ നിന്ന് വീഴുകയും, അദ്ദേഹത്തിന്‍റെ ഇടത് കാൽ ചക്രങ്ങൾക്കടിയിൽപ്പെടുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ രണ്ട് കാലുകൾക്കും ഗുരുതരമായ പരിക്കുകൾ കാണാം. ഇടത് കാൽ പൂർണ്ണമായും ഞെരിഞ്ഞമർന്ന നിലയിലായിരുന്നു. ഗുരുതരമായ പരിക്കുകൾ വരുത്തിയ ശേഷവും അക്രമി ഉടൻതന്നെ ഓടിപ്പോയില്ല.

പകരം, തീവണ്ടിയിൽ നിന്ന് ചാടിയിറങ്ങിയ ഇയാൾ യുവാവിനെ വടികൊണ്ട് മർദിക്കുകയും, ഫോൺ മോഷ്ടിച്ച് കടന്നുകളയുകയുമായിരുന്നു. സംഭവത്തിൽ താനെ പൊലീസ് ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കേസെടുത്തിട്ടുണ്ട്. മോഷണത്തിനിടെയുള്ള വധശ്രമം (സെക്ഷൻ 307), കവർച്ച (സെക്ഷൻ 309(4)) എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

BREAKING NEWS
മന്ത്രി അതൃപ്തിയിൽ, മുഖ്യമന്ത്രിയുമായി ഭിന്നത; സണ്ണി ജോസഫിനെ കണ്ട് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത്
11 Nov 2026
BREAKING NEWS
ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ പക്കൽനിന്നും 50 പവൻ കവർന്നു; ചെന്നെയിലെ മകന്റെ വീട്ടിൽനിന്നും വിവാഹാവശ്യത്തിനായി കൂടെകരുതിയ സ്വർണ്ണമാണ് പാലക്കാടിനും തൃശൂരിനും ഇടയിൽവെച്ച് മോഷ്ടിച്ചത്; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കോയമ്പത്തൂരിൽ പിടിയിൽ
11 Nov 2026
BREAKING NEWS
കെഎംഎസ്‌സിഎല്ലിൽ ഉദ്യോഗസ്ഥർ വരാത്തത് എന്തുകൊണ്ട്? മാധ്യമങ്ങൾ... ഒരൊറ്റ മരുന്ന് കമ്പനിക്കാരെ തന്റെ അടുത്ത് കൊണ്ട് വരരുതെന്ന് കർശനമായി താൻ പറഞ്ഞിട്ടുണ്ട്, മരുന്നിന്റെ ഗുണമേന്മ പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥർ!! ഇൻജക്ഷൻ മാറി കുത്തുന്ന നഴ്‌സുമാർ പഠിക്കുന്നത് വേറെ സംസ്ഥാനങ്ങളിൽ നിന്ന്, അവിടങ്ങളിൽ ഇവിടെയുള്...
11 Nov 2026
BREAKING NEWS
പിടിഎ ഫണ്ട് അടച്ചില്ല, പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദനം, പ്രതിഷേധവുമായി കുടുംബം
11 Nov 2026