തൃശൂർ: കടുത്ത പനിയേയും ജലദോഷത്തേയും തുടർന്ന് ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ശരീരത്തിൽ വീണ് പതിനാല് വയസുകാരന് ദാരുണാന്ത്യം. നെല്ലാനി സ്വദേശി എയ്ഞ്ചലോ ആണ് മരിച്ചത്. കളപ്പുരയ്ക്കൽ മെജോയുടെ മകനാണ് മരിച്ച എയ്ഞ്ചലോ.
കടുത്ത പനിയും ജലദോഷവും ഉണ്ടായിരുന്നു. അതിനാൽ പാത്രത്തിൽ തിളച്ച വെള്ളം നിറച്ച് പുതപ്പ് മൂടി ആവി പിടിക്കുകയായിരുന്നു. ഇതിനിടെയാണ് പാത്രം വീണ് പൊള്ളലേറ്റത്. സംഭവം നടക്കുമ്പോൾ അച്ഛനും മുത്തശ്ശിയും വീടിന് സമീപത്തായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

















































