BREAKING NEWS

എഎപിയിൽ കനത്ത പൊട്ടിത്തെറി, വരുന്നു പുതിയ പാർട്ടി, ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’, 13 കൗൺസിലർമാർ രാജി വച്ചു

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹി ഇലക്ഷനു മുൻപ് ആം ആദ്മി പാർട്ടിയിൽ തുടങ്ങിയ പൊട്ടിത്തെറി സകല സീമകളും തകർത്തു മൂർദ്ധന്യത്തിൽ എത്തി നിൽക്കുന്നു. എഎപിയ്ക്ക് കനത്ത തിരിച്ചടി നൽകി 13 കൗൺസിലർമാർ പാർട്ടിയിൽ നിന്ന് രാജിവച്ചു.

കൂടാതെ എഎപിയിൽ നിന്ന് പുറത്തുപോയ വിമതനേതാക്കൾ ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കുന്നതായും രാജിവച്ച കൗൺസിലർമാർ പ്രഖ്യാപിച്ചു. ‍ഡൽഹി കോർപറേഷനിലെ എഎപിയുടെ സഭാനേതാവായ മുകേഷ് ഗോയൽ ഉൾപ്പെടെയുള്ളവരാണ് രാജിവച്ച് ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ, ആദർശ് നഗറിൽനിന്ന് മുകേഷ് ഗോയൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
‌
അതേസമയം കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പിനു മുൻപാണ് ഇപ്പോൾ പാർട്ടി വിട്ട നേതാക്കൾ കോൺഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നത്. 25 വർഷം ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ കോൺഗ്രസ് കൗൺസിലറായിരുന്ന മുകേഷ് 2021ൽ എഎപിയിലെത്തുകയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടർന്ന് ആം ആദ്മി പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായി തുടരുന്നതിനിടെയാണ് 13 കൗൺസിലർമാർ ചേർന്ന് രാജി സമർപ്പിച്ച് പുതിയ പാർട്ടി രൂപീകരിച്ചിരിക്കുന്നത്. അതേസമയം അതൃപ്തി പരിഹരിക്കുന്നതിനായി, മാർച്ചിൽ ആം ആദ്മി പാർട്ടി സംഘടനാതലത്തിൽ അഴിച്ചുപണി നടത്തിയിരുന്നു. മുൻ മന്ത്രി സൗരഭ് ഭരദ്വാജിനെ ഡൽഹി യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി നിയമിച്ചു. രണ്ടു വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിന്റെ ചുമതലയിലേക്ക് മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും നിയമിച്ചിട്ടുണ്ട്. ഇതിനിടെയാണ് പാർട്ടിയുടെ ‘ഹോം ലാന്റായ’ ഡൽഹിയിൽ പൊട്ടിത്തെറി സംഭവിച്ചിരിക്കുന്നത്. മുൻപ് ഡൽഹി തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പല നേതാക്കളും എഎപി വിട്ടിരുന്നു.

ട്രംപിന്റെ അടുത്ത ഇരുട്ടടി പ്രവാസികൾക്ക്!! യുഎസിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പണമയയ്ക്കാൻ 5% നികുതി, നിയമം ഉടൻ

BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026