BREAKING NEWS

കൂട്ടുകാർക്കൊപ്പം സാറ്റ് കളിക്കുന്നതിനുതിനിടെ അപ്രതീക്ഷിതമായി ലിഫ്റ്റിന്റെ വാതിൽ തുറന്നുപോയി, 12 കാരന് ദാരുണാന്ത്യം, കുട്ടി പത്താം നിലയിൽ നിന്നു വന്നു പതിച്ചത് മൂ​ന്നാം നി​ല​യി​ലു​ള്ള ലി​ഫ്റ്റി​ൻറെ മു​ക​ളി​ലേ​ക്ക്

· · 1 min read
Share: Copied!

മുംബൈ: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സാറ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ അ​പാ​ർ​ട്ട്മെ​ൻറി​ലെ ലി​ഫ്റ്റി​ൻറെ ഷാ​ഫ്റ്റി​ലേ​ക്ക് വീ​ണ് 12കാ​ര​ന് ദാ​രു​ണാ​ന്ത്യം. മും​ബൈ സ്വ​ദേ​ശി ജെ​യി​ൻ ഷെ​യ്ഖ് ആ​ണ് മ​രി​ച്ച​ത്. മും​ബൈ​യി​ലെ നെ​ഹ്‌​റു ന​ഗ​റി​ൽ ബുധനാഴ്ചയായി​രു​ന്നു സം​ഭ​വം. കൂ​ട്ടു​കാ​രോ​ടൊ​പ്പം ഒ​ളി​ച്ചു​ക​ളി​ക്കു​ന്ന​തി​നി​ടെ ലി​ഫ്റ്റി​ന് സ​മീ​പം ഒ​ളി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ലിഫ്റ്റ് ഡോർ തുറന്നതോടെ കുട്ടി പത്താം നിലയിൽ നിന്ന് താഴേക്കു പതിക്കുകയായിരുന്നു

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂട്ടുകാരുമായി ഇടനാഴിയിൽ കളിക്കുന്നതോടെ ആരംഭിക്കുന്ന ദൃശ്യങ്ങളിൽ, ലിഫ്റ്റിന് സമീപം കുട്ടികൾ ഒളിച്ചിരിക്കുന്നതു കാണാം. പിടിയിലാകാതിരിക്കാൻ ശ്രമിച്ചിരുന്ന കുട്ടി ഇടനാഴിയും ലിഫ്റ്റ് വാതിലും തമ്മിലുള്ള ഇടുങ്ങിയ ഭാഗത്ത് ഒളിക്കാൻ ശ്രമിക്കുന്നു. ഇതിനിടെ അപ്രതീക്ഷിതമായി ലിഫ്റ്റ് വാതിൽ തുറന്നതോടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു.

ഈ ​സ​മ​യം ലി​ഫ്റ്റ് മൂ​ന്നാം നി​ല​യി​ലാ​യി​രു​ന്ന​തി​നാ​ൽ 10ാം നി​ല​യി​ൽ നി​ന്ന് വീ​ണ ജെ​യി​ൻ മൂ​ന്നാം നി​ല​യി​ലു​ള്ള ലി​ഫ്റ്റി​ൻറെ മു​ക​ളി​ലേ​ക്ക് പ​തി​ച്ചു. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഏ​ഴ് മാ​സ​മാ​യി കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റി​ന് സാ​ങ്കേ​തി​ക ത​രാ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് താ​മ​സ​ക്കാ​ർ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ നെ​ഹ്‌​റു ന​ഗ​ർ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്

‘നിയമസഭയിൽ വാചകമടിക്കുന്നതുപോലെയല്ല ഭരണചക്രം തിരിക്കുന്നത്; എല്ലാവരെയും ഒന്നിപ്പിക്കേണ്ട ഘട്ടത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്‘- മുഹമ്മദ് റിയാസ്

BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026