BREAKING NEWS

സഹോദരൻ ടി.വി റിമോർട്ട് നൽകിയില്ല; 12 വയസുകാരൻ ജീവനൊടുക്കി

· · 1 min read
Share: Copied!

പാലക്കാട്: സഹോദരൻ റിമോർട്ട് നൽകാത്തതിന്റെ പേരിൽ 12 വയസുകാരൻ ജീവനൊടുക്കി. പാലക്കാട് തച്ചമ്പാറ മുതുക്കുറിശ്ശിയിലെ പ്രമോദിന്റെ മകൻ പ്രദോഷാണ് തൂങ്ങി മരിച്ചത്. വീടിന്റെ തട്ടിൻപുറത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

പ്രദോഷിനെക്കാൾ രണ്ടുവയസ്സ് മൂത്ത സഹോദരൻ ടി.വിയിൽ ഒരു പരിപാടി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെ പ്രദോഷ് റിമോട്ട് ആവശ്യപ്പെട്ടു. എന്നാൽ സഹോദരൻ നൽകിയില്ല. അതേതുടർന്ന് പ്രദോഷ് പിണങ്ങി വീടിന്റെ തട്ടിൻപുറത്ത് കയറിയിരുന്നു. അത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഏറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് പിതാവ് പ്രമോദ് അന്വേഷിച്ചപ്പോഴാണ് തൂങ്ങി നില്ക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

BREAKING NEWS
ദുർഗാപൂജ പന്തൽ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യാനെത്തിയ മമത ബാനർജിക്കു മുന്നിലേക്കു അമ്മായി, എന്ന് വിളിച്ചുകൊണ്ട് യുവതി ഓടിയെത്തി, മമതയുടെ അടുത്തേക്ക് ചാടിവീഴാൻ ശ്രമിച്ച യുവതിയെ പ്രവർത്തകർ തടഞ്ഞതോടെ റോഡിൽ കിടന്ന് അസഭ്യ വർഷം, കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണം, യുവതി പിടിയിൽ
14 Oct 2026
BREAKING NEWS
സിന​ഗോ​ഗിനു നേരെയുണ്ടായ തീവെപ്പിനു പിന്നിൽ അജ്‍ഞാത ടെലഗ്രാം സന്ദേശമോ, അതോ ലഹരി തലയ്ക്കു പിടിച്ച് കിറുങ്ങിയതോ? പള്ളിക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി...പുത്തൻകുരിശ് സ്വദേശി പിടിയിൽ, വീട്ടിൽ നട‌ത്തിയ പരിശോധനയിൽ വൻതോതിൽ രാസല​ഹരി ശേഖരവും പിടിച്ചെടുത്തു, തീവ്ര...
14 Oct 2026
BREAKING NEWS
’സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുക’; സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാർക്ക് ഹൂതികളുടെ മുന്നറിയിപ്പ്, യെമനിൽ സൗദിയുടെ വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് ഭീഷണി
14 Oct 2026
BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026