BREAKING NEWS

പിതാവ് ഫ്ലാറ്റിലില്ലാത്തപ്പോൾ 11കാരിയെ ആൺസുഹൃത്തിനൊപ്പം ഉറങ്ങാൻ പറഞ്ഞുവിട്ടു, പീഡനവിവരം പുറത്തറിഞ്ഞത് മാതാപിതാക്കളുടെ വിവാഹമോചന കൗൺസലിങ്ങിനിടെ, ഉറക്കത്തിൽ അമ്മയുടെ ആൺസുഹൃത്ത് പീഡിപ്പിച്ചുവെന്ന് പെൺകുട്ടി, കേസെടുത്ത് പോലീസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: പിതാവ് വീട്ടിലില്ലാത്തപ്പോൾ 11 വയസുള്ള പെൺകുട്ടിയെ അമ്മയുടെ ആൺ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അമ്മയേയും സുഹൃത്തിനെയും പ്രതികളാക്കി പോലീസ് കേസ് എടുത്തു. അമ്മയുടെ സുഹൃത്തിനെ ഒന്നും അമ്മയെ രണ്ടും പ്രതികളാക്കി വഞ്ചിയൂർ പോലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. മാതാപിതാക്കളുടെ വിവാഹമോചനത്തിനിടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

പിതാവ് ഫ്ലാറ്റിൽ ഇല്ലാത്ത ദിവസം അമ്മ പെൺകുട്ടിയെ സുഹൃത്തിനൊപ്പം ഉറങ്ങാൻ പറഞ്ഞുവിടുകയും ഉറക്കത്തിനിടയിൽ അമ്മയുടെ സുഹൃത്ത് പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് കേസ്. രക്ഷിതാക്കളുടെ വേർപിരിയലുമായി ബന്ധപ്പെട്ട് കോടതിയിൽ നടത്തിയ കൗൺസലിങ്ങിനിടെയാണ് കുട്ടി ലൈംഗികാതിക്രമം വെളിപ്പെടുത്തിയത്. തുടർന്നു കോടതി നിർദേശ പ്രകാരം പോലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവം നടന്നതു പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് അവിടേക്ക് മാറ്റിയെന്ന് വഞ്ചിയൂർ പോലീസ് പറഞ്ഞു.

സ്വർണവില താഴുന്നത് കണ്ട് കണ്ണ് മഞ്ഞളിക്കണ്ട!! ചാഞ്ചാട്ടം താൽകാലികം മാത്രം, നിലവിൽ സ്വർണ്ണ വിലയെ നിയന്ത്രിക്കുന്നത് ഊഹക്കച്ചവടക്കാരും വൻകിട നിക്ഷേപകരും

BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026