BREAKING NEWS

തമിഴ്നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു, 40ഓലം പേര്‍ക്ക് പരിക്ക്, നമരണ സംഖ്യ ഉയര്‍ന്നേക്കും

· · 1 min read
Share: Copied!

ചെന്നൈ: ശിവഗംഗയ്ക്ക് സമീപം നാച്ചിയാർപുരത്ത് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകൾ കൂട്ടിയിടിച്ച് 11 പേർക്ക് ദാരുണാന്ത്യം. 40 ഓളം പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ നാച്ചിയാർപുരം പോളിടെക്നിക് കോളേജിന് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുവെന്നാണ് വിവരം.

പരിക്കേറ്റ യാത്രക്കാരെ ഉടൻ തിരുപ്പത്തൂരിലെയും ശിവഗംഗയിലെയും സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. ബസ്സുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സംഭവത്തിൽ നാച്ചിയാർപുരം പോലീസ് കേസെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് സൂപ്രണ്ട് ശിവ പ്രസാദും അപകടസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

BREAKING NEWS
അട്ടപ്പാടിയിൽ അരിവാൾ രോഗം വ്യാപകം; 10 മാസത്തിനിടെ 10 കുട്ടികൾ മരിച്ചു, ഗൗരവമേറിയ വിഷയമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി
30 Oct 2026
BREAKING NEWS
വെള്ളാപ്പള്ളി സംഘപരിവാര്‍ പ്രചരണങ്ങള്‍ ഏറ്റുപിടിക്കുന്നു, എസ്എന്‍ഡിപി നേതാക്കള്‍ ഹിന്ദുത്വവര്‍ഗീയതയുടെ പ്രചാരകരായി മാറുകയാണ്, തുറന്ന സംവാദത്തിന് തയ്യാറാണെന്ന് പി ജയരാജന്‍
30 Oct 2026
BREAKING NEWS
"ഇയാളെ നോക്കൂ, ഇയാളുടെ ശരീരം ഒട്ടും ശരിയായ അവസ്ഥയിലല്ല... നിങ്ങൾ അറപ്പുളവാക്കുന്ന ഒരാളാണ്, ശരീരപ്രകൃതി ഒന്ന് ശരിയാക്കിയെടുക്കൂ, കാണാൻ തന്നെ വല്ലാത്ത കോലമാണ്,"... ആരോഗ്യപ്രശ്നങ്ങൾ കാരണമാണോ പ്രചാരണ പരിപാടികളിൽനിന്ന് പിന്മാറിയതെന്നു ചോദിച്ച മാധ്യമപ്രവർത്തകനെ പരിഹസിച്ച് ട്രംപ്
30 Oct 2026
BREAKING NEWS
കുട്ടികളെ ഒഴിവാക്കിയാൽ നിന്നെ സ്വീകരിക്കാം... നിവേദ്യ മറച്ചു പിടിച്ച മാർട്ടിനിലേക്ക് പോലീസിനെ എത്തിച്ചത് ആ വാട്‌സ്ആപ്പ് ചാറ്റ്!! മക്കളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്നിറങ്ങി, പിന്നാലെ മക്കളെ കാണാനില്ലെന്ന് പറഞ്ഞ് യുവതി അയൽ വീടുകളിലെത്തി....
30 Oct 2026