BREAKING NEWS

ദിവസങ്ങളോളം ആ മാതാപിതാക്കൾ കാത്തിരുന്നു കുഞ്ഞ് ആലിൻ ഒന്നുണരുന്നതിനായി… കടന്നുപോകുന്നത് അവളുടെ ശരീരം മാത്രം… മകളെ നിന്റെ ഹൃദയം ഇനിയിടിക്കും… ഓരോ ശരീരഭാ​ഗങ്ങളും ജീവനോടെ തുടിക്കും അഞ്ച് പേരിലൂടെ… ആലിൻ ഷെറിന്റെ അവയവങ്ങൾ തിരുവനന്തപുരത്തേക്ക്… ആംബുലൻസ് പുറപ്പെട്ടു, കരൾ നൽകുക 6 മാസം പ്രായമുള്ള കുഞ്ഞിന്

· · 1 min read
Share: Copied!

കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻറെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോ‍ഡ് മാർ​ഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുക. ​ഗതാ​ഗത തടസം ഒഴിവാക്കാൻ ഗ്രീൻ കോറിഡോർ ഒരുക്കി പോലീസ് ആംബുലൻസിന് വഴിയൊരുക്കും. അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലാണ് ​ഗതാ​ഗതം സജ്ജീകരിച്ചിരിക്കുന്നത്.

ദിവസങ്ങൾക്കുംൃ മാതാപിതാക്കളോടൊപ്പം സഞ്ചരിക്കുമ്പോൾ വാഹനാപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന ആലിൻ പിന്നീട് ഉണർന്നതേയില്ല. എല്ലാവരെയും വേദനയിലാഴ്ത്തി ആ കുരുന്ന് കടന്നുപോയി. പ്രിയപ്പെട്ടവൾ എന്നെന്നേക്കുമായി വേർപിരിഞ്ഞെങ്കിലും അവളെ പൂർണമായി വിട്ടുകൊടുക്കാൻ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ ആ മാതാപിതാക്കൾക്കായില്ല. അവയവ ദാനത്തിലൂടെ അവൾ ജീവിക്കും അഞ്ചുപേരിലൂടെയായി. 10 മാസം പ്രായമുള്ള ആലിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രത്തിൽ ഇടംനേടി.

രണ്ടു വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്കും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാൽവ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്യുന്നത്. കൊച്ചി അമൃത ആശുപത്രിയിലെ ശസ്ത്രക്രിയ വൈകിട്ട് ആറരയോടെ പൂർത്തിയായി. അതിനുശേഷം അവയവങ്ങൾ റോഡു മാർഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. അവയവങ്ങൾ കൊണ്ടുപോകുന്നത് KL 07 DF 3177 എന്ന നമ്പരിലുള്ള ആംബുലൻസിൽ. ഇന്നു രാത്രി തന്നെ അവയവമാറ്റ ശസ്ത്രക്രിയ നടത്തുമെന്ന് ഡോക്ടർമാർ പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ആറു മാസം പ്രായമുള്ള പെൺകുഞ്ഞിനാണ് കരൾ മാറ്റിവയ്ക്കുന്നത്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പത്തുവയസു പ്രായമുള്ള പെൺകുട്ടിക്ക് രണ്ടു വൃക്കകളും നൽകും.

അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക്… കുഞ്ഞ് ആലിന്റെ അവയവങ്ങളുമായി ആംബുലൻസ് ഉടൻ പുറപ്പെടും, ഗ്രീൻ കോറിഡോർ ഒരുക്കി പോലീസ്

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026