BREAKING NEWS

‘ഹിറ്റ്മാനും’ റിതിക സാജ്ദേയ്ക്കും ആൺകുഞ്ഞ് പിറന്നു

· · 1 min read
Share: Copied!

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയ്ക്കും ഭാര്യ റിതിക സാജ്ദേയ്ക്കും ആൺകുഞ്ഞ് പിറന്നു. വെള്ളിയാഴ്ച മുംബൈയിലാണ് രോഹിത് – റിതിക ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം. രോഹിത്തുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച മുംബൈയിലെ ആശുപത്രിയിലാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്.

മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും രോഹിത് – റിതിക ദമ്പതികൾ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇരുവരുടെയും ആദ്യ മകൾ സമൈറയുടെ ജനനം 2018-ലായിരുന്നു.

ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ കൂടിയായ രോഹിത് ശർമ, കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഓസ്ട്രേലിയൻ പര്യടനത്തിനായി പുറപ്പെട്ട ഇന്ത്യൻ ടീമിനൊപ്പം പോയിരുന്നില്ല.

വ്യക്തിപരമായ കാരണങ്ങളാൽ രോഹിത്തിന് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കളിക്കാൻ സാധിച്ചേക്കില്ലെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും വെളിപ്പെടുത്തിയിരുന്നു. എന്നാൽ രോഹിത് പെർത്തിൽ നടക്കുന്ന ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കളിക്കാനുള്ള സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026