BREAKING NEWS

സ്പിന്നിനെ നേരിടുന്നതില്‍ മിടുക്കനായ സഞ്ജു ടീമില്‍ വേണം; ശ്രേയസ് അയ്യരെയും ടെസ്റ്റ് ടീമിലേക്കു തിരികെയെത്തിക്കണമെന്ന് ഡൂള്‍

· · 1 min read
Share: Copied!

മുംബൈ: സഞ്ജു സാംസണെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ന്യൂസീലന്‍ഡ് മുന്‍ താരം സൈമണ്‍ ഡൂള്‍. സ്പിന്നിനെ നേരിടുന്നതില്‍ മിടുക്കനായ സഞ്ജു ടീമില്‍ വരുന്നത് ഇന്ത്യന്‍ ടീമിനു ഗുണമാകുമെന്നു സൈമണ്‍ ഡൂള്‍ വ്യക്തമാക്കി. സഞ്ജുവിനൊപ്പം ശ്രേയസ് അയ്യരെയും ടെസ്റ്റ് ടീമിലേക്കു തിരികെയെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കായി ട്വന്റി20, ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള സഞ്ജു ടെസ്റ്റില്‍ ഇതുവരെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ല.

”സ്പിന്നര്‍മാര്‍ക്കെതിരെ നന്നായി കളിക്കുന്ന താരങ്ങളാണ് ഇന്ത്യന്‍ ടീമില്‍ വരേണ്ടത്. സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ അതിനു ചേര്‍ന്ന താരങ്ങളാണ്. ഇരുവരേയും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.” ഡൂള്‍ പ്രതികരിച്ചു. തന്നെ ടെസ്റ്റ് ടീമിലേക്കും പരിഗണിക്കുമെന്നു ബിസിസിഐ സൂചന നല്‍കിയതായി സഞ്ജു സാംസണ്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഇതൊക്കെയാണ് ബിജെപി അല്ലേ…!പാലക്കാട്ടേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് സന്ദീപ് ജി. വാരിയര്‍, അമ്മ മരിച്ചപ്പോള്‍ പോലും കൃഷ്ണകുമാര്‍ കാണാന്‍ വന്നില്ല , അന്ന് ഡോക്ടര്‍ സരിന്‍ എന്റെ വീട്ടില്‍ ഓടി വന്നിരുന്നു വെന്നും വെളിപ്പെടുത്തല്‍
നിലവിലെ രഞ്ജി സീസണില്‍ കേരളത്തിനായി താരം ഒരു മത്സരം കളിക്കാന്‍ ഇറങ്ങിയെങ്കിലും പിന്നീട് ടീമിനൊപ്പം തുടരാന്‍ സഞ്ജുവിനു സാധിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് സഞ്ജു ഇപ്പോള്‍. ടീമിലെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്ററുമാണ് സഞ്ജു സാംസണ്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 65 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സഞ്ജു 11 സെഞ്ചറികളും 16 അര്‍ധ സെഞ്ചറികളും നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീമിനു വേണ്ടി താരം സെഞ്ചറി നേടിയിരുന്നു.

BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026