BREAKING NEWS

സ്കൂൾ കലോത്സവത്തിനിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷം; സ്കൂളിൽ പോലീസിനെ വിന്യസിപ്പിച്ചു

· · 1 min read
Share: Copied!

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിനിടെ വിതുര ഹൈസ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. പാലോട് സബ് ജില്ലാ കലോത്സവം നടക്കുന്ന പ്രധാന വേദിയുടെ സമീപത്താണ് സംഘർഷമുണ്ടായത്. വിദ്യാർഥികളുടെ കൂട്ടത്തല്ലിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അധ്യാപകർ ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്.

സംഘർഷം കണക്കിലെടുത്ത് കൂടുതൽ പോലീസുകാരെ സ്കൂളിൽ വിന്യസിച്ചിട്ടുണ്ട്. കലോത്സവത്തിൻ്റെ സമാപന ദിവസമായിരുന്നു വെള്ളിയാഴ്ച. സംഘർഷത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. രണ്ട് സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നമാകാം സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞദിവസം രാത്രി 10 മണിയോടെ വിതുര- കൊപ്പം ജങ്ഷനിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായിട്ടാണ് ഇന്നത്തെ സംഭവമെന്നാണ് വിവരങ്ങൾ. കഴിഞ്ഞ കുറച്ച് നാളുകളായി ഈ മേഖലയിലെ സർക്കാർ സ്കൂളുകൾക്ക് മുന്നിലും ബസ് സ്റ്റാൻഡിലും സംഘർഷങ്ങൾ പതിവാണ്. എന്നാൽ ബന്ധപ്പെട്ടവർ വേണ്ട നടപടികളെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026
BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026