BREAKING NEWS

സെയ്ഫിനെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പുറത്തേക്ക്…, അവിടെനിന്ന് കയ്യിൽകരുതിയ വസ്ത്രം മാറി റെയിൽവേ സ്റ്റേഷനിലേക്ക്…, പോലീസ് മഷിയിട്ട് നോക്കിയിട്ടും കണ്ടെത്താനായില്ല, പ്രതി മുംബൈ വിട്ടെന്ന് സംശയം, ഇനി തെരച്ചിൽ ​ഗുജറാത്തിൽ

· · 1 min read
Share: Copied!

മുംബൈ: വീട്ടിൽകയറി നടത്തിയ മോഷണത്തിനിടെ നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതി മുംബൈ വിട്ടതായി സംശയം. ഇയാൾ ട്രെയിൻ മാർ​ഗം ഗുജറാത്തിലേക്ക് കടന്നുവെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണു പോലീസ് ഇത്തരത്തിലൊരു നിഗമനത്തിൽ എത്തിച്ചേർന്നത്. ഇതോടെ അന്വേഷണസംഘം ഗുജറാത്തിലേക്കു പുറപ്പെട്ടു. അതേസമയം, മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിലും ഇപ്പോഴും തിരച്ചിൽ തുടരുന്നുണ്ട്.

സെയ്ഫിനെ ആക്രമിച്ചെന്നു കരുതുന്ന പ്രതിയുടെ പുതിയ ചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. കുറ്റകൃത്യത്തിനു ശേഷം പ്രതി വീടിനു പുറത്തെത്തി കയ്യിൽ കരുതിയ വസ്ത്രം മാറിയാണു രക്ഷപ്പെട്ടത്. ഇയാൾ‌ ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ നീല ഷർട്ട് ധരിച്ചെത്തിയ ചിത്രങ്ങളാണു പുറത്തായത്. ഇതോടെയാണ് ഇയാൾ ട്രെയിനിൽ ഗുജറാത്തിലേക്കു കടന്നതായി പൊലീസിന് സംശയം ബലപ്പെട്ടത്.
മൊഴികളിൽ വൈരുദ്ധ്യം…, സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്തു വിട്ടയച്ചയാളെ വീണ്ടും കസ്റ്റഡിയിലെടുത്തു..!!! പ്രതി സെയ്ഫിനെ കുത്തിയ ശേഷം പുറത്തെത്തി വസ്ത്രം മാറി…!!!

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചയാളെ ഇന്ന് വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ നൽകിയ മൊഴികളിലുണ്ടായ വൈരുദ്ധ്യത്തെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഇതുവരെ ഇരുപതിലധികം പേരെയാണ് പോലീസ് ചോദ്യം ചെയ്തത്. സെയ്ഫ് അലിഖാന്റെ വീട്ടിലെ ജീവനക്കാരുടെ മൊഴി വിശദമായി രേഖപ്പെടുത്തി.

ബോബി ഉപയോഗിച്ചത് സൂപ്രണ്ടിൻ്റെ ശുചിമുറി..!!! ഡിഐജി വന്നത് ബോബിയുടെ കാറിൽ ചട്ടവിരുദ്ധമായി നേരിട്ടു പണം കൈമാറി…,!!! തൊട്ടടുത്തുള്ള വനിതാ ജയിലിലെ ക്യാമറയിൽനിന്ന് ദൃശ്യങ്ങൾ ലഭിച്ചു…!!! ജയിലിൽ വഴിവിട്ട് സഹായം ചെയ്ത ഡിഐജിക്കും സൂപ്രണ്ടിനും ‘പണി’ കിട്ടും…!!! സസ്പെൻഡ് ചെയ്ത് വിശദമായ അന്വേഷണം…

അതേ സമയം ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്മെന്‍റിൽ അതിക്രമിച്ച് കയറിയ ആളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സെയ്ഫ് അലി ഖാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. നടൻ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നടന്‍റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് ഇന്നലെ മാറ്റിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026
BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026