BREAKING NEWS

സൂക്ഷിച്ചോ, എല്ലാം അറിയുന്നുണ്ട് ഞങ്ങൾ, കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ഇടയില്‍ നടക്കുന്ന കൈമാറ്റങ്ങള്‍ കണ്ടെത്താന്‍ എൽഡിഎഫിന് സ്‌ക്വാഡുകളുണ്ട്- ഡോ.പി. സരിന്‍

· · 1 min read
Share: Copied!

പാലക്കാട്: കള്ളപ്പണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ഇടയില്‍ നടക്കുന്ന കൈമാറ്റങ്ങള്‍ കണ്ടെത്താന്‍ എല്‍ഡിഎഫിന് സ്‌ക്വാഡുകളുണ്ടെന്ന് പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.പി. സരിന്‍. എവിടെ എന്തു നടന്നാലും വളരെ കൃത്യമായ വിവരം കിട്ടും. എവിടെ, എന്ത്, ആര് ചെയ്താലും അത് മനസിലാവും. ഇതിനായി സിസിടിവിക്കുമപ്പുറം ജനങ്ങളുടെ അകക്കണ്ണ് എന്താണെന്ന് അറിയുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ 24 മണിക്കൂറും ജാഗരൂകരാണെന്നും സരിന്‍ പറഞ്ഞു.
‌
ബാഗില്‍ കൊണ്ടുപോയതാണ് സിസിടിവിയില്‍ നിന്നു കണ്ടെത്താനായത്. അല്ലാതെ കൊണ്ടുപോയതും കിട്ടിയതും കൊടുത്തതുമൊക്കെ ഇനിയുള്ള ദിവസങ്ങളിൽ ചര്‍ച്ചയാകും. പണമൊഴുക്കി തുടങ്ങിയ ഒരു തെരഞ്ഞെടുപ്പായി ഇത് മാറിയെന്ന് മൂന്ന് ദിവസംമുമ്പ് ഞാന്‍ സൂചിപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് ഇനി എന്തൊക്കെയാണ് പുറത്ത് വരാനുള്ളതെന്ന് ഓരോ ദിവസം കഴിയും തോറും കാണാമെന്നും സരിന്‍ പറഞ്ഞു.

‘ചാക്ക് വേണ്ട, പെട്ടിവേണ്ട, വികസനം മതി നന്മയുള്ള പാലക്കാടിന്’ എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് പാലക്കാട്ട് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സരിന്‍. കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ കഴിഞ്ഞദിവസം നടന്ന പോലീസ് റെയ്ഡും കൊടകര കേസും ഉയര്‍ത്തിക്കാട്ടി ചാക്കുകളും ട്രോളി ബാഗുമായിട്ടാണ് പാലക്കാട്ട് എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026