BREAKING NEWS

സിനിമകളൊക്കെ പരാജയപ്പെട്ടതോടെ അനുരാഗ് കശ്യപിന് മാനസികമായി, ഈ മനുഷ്യന് എല്ലാത്തിനോടും പ്രശ്‌നമാണ്, ഹിന്ദു പെണ്‍കുട്ടികളെ ബീഫ് കഴിപ്പിക്കുന്നതും മതം മാറ്റുന്നതുമെല്ലാം നടന്ന സംഭവമാണ്, ഇതൊന്നും കണ്ടില്ലെന്ന് നടിക്കാനാകില്ല, വിമര്‍ശനവുമായി കേരള സ്റ്റോറി സംവിധായകന്‍

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: ദ കേരള സ്റ്റോറി 2 പ്രൊപ്പഗാണ്ട ചിത്രമാണെന്ന അനുരാഗ് കശ്യപിന്റെ പരാമര്‍ശത്തിനു പിന്നാലെ സംവിധായകന്‍ കാമാഖ്യാ നാരായണ്‍ സിങ്. അനുരാഗിന് മാനസിക പ്രശ്‌നമാണെന്നാണ് കാമാഖ്യ പറയുന്നത്. സിനിമയില്‍ കാണിക്കുന്നത് പോലെ ബീഫ് കഴിപ്പിക്കുന്നതും മതം മാറ്റുന്നതും സമൂഹത്തില്‍ നടക്കുന്നതാണ്. അത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു. ‘അനുരാഗ് കശ്യപ് ജി പറയുന്നത് ആരും കിച്ഡി പോലും അങ്ങനെ കഴിപ്പിക്കില്ലെന്നാണ്.

ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ലഡ്ഡു പോലും അങ്ങനെ കഴിപ്പിക്കാനാകില്ല. പക്ഷെ നിര്‍ഭാഗ്യവശാല്‍, നമ്മുടെ സമൂഹത്തില്‍, നിഷ്‌കളങ്കരായ നമ്മളുടെ പെണ്‍മക്കളെ ബീഫ് കഴിപ്പിക്കുകയും മതം മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്. അത് കുറ്റകൃത്യമാണ്.” എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ കാമാഖ്യ പറയുന്നു.

അനുരാഗ് കശ്യപിന് മാനസിക പ്രശ്‌നമുണ്ട്. അദ്ദേഹം മാനസികമായി ദുര്‍ബലനായി. എല്ലാത്തിനോടും പ്രശ്‌നമാണ്. ബ്രാഹ്മണന്മാരോട് പ്രശ്‌നമാണ്. നെറ്റ്ഫ്‌ളിക്‌സിനോട് പ്രശ്‌നമാണ്. ഫിലിം ഇന്‍ഡസ്ട്രിയോട് പ്രശ്‌നമാണ്. ഈ മനുഷ്യന് എല്ലാത്തിനോടും പ്രശ്‌നമാണെന്നും കാമാഖ്യ പറയുന്നു. ”ഗേള്‍ ഇന്‍ യെല്ലോ ബൂട്ട്‌സ് എന്നൊരു ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. അച്ഛനും മകള്‍ക്കുമിടയിലെ അധാര്‍മികമായ ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.

പരിഷ്‌കൃത സമൂഹത്തിന്റെ സങ്കല്‍പ്പങ്ങള്‍ക്കപ്പുറമുള്ള കാര്യമാണത്. ഏറെ നാളായി അദ്ദേഹത്തിന്റെ സിനിമകളൊക്കെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയാണ്. അതോടെ അദ്ദേഹത്തിന്റെ മാനസികാവസ്ഥ തകര്‍ന്നുവെന്നും എന്നും കാമാഖ്യ നാരായണ്‍ സിങ് പറയുന്നു.

 

BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026