India

സഹോദരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, മാലിന്യ ടാങ്കിൽ തിരഞ്ഞപ്പോൾ കണ്ടത് പെൺകുട്ടിയുടെ ചെരുപ്പ്; 15കാരിക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

ഭോപ്പാൽ: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിൽ 15 കാരി മാലിന്യ ടാങ്കിൽ വീണ് മരിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു പാർപ്പിട സമുച്ചയത്തിൻറെ മാലിന്യ ടാങ്കിലാണ് കുട്ടി വീണത്. സംഭവത്തെ തുടർന്ന് ഇവിടുത്തെ താമസക്കാർ കുട്ടി മരിച്ച സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും ബിൽഡിങ് ഉടമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കളിക്കുന്നതിനിടയിൽ അബദ്ധത്തിലാണ് കുട്ടി മാലിന്യ ടാങ്കിലേക്ക് വീണത്. 15 അടി ആഴമുണ്ടായിരുന്നു ടാങ്കിന്. കുട്ടി വീണതിനെ തുടർന്ന് കൂടെ കളിക്കുകയായിരുന്നു കുട്ടികൾ നിലവിളിച്ചപ്പോഴാണ് പ്രദേശ വാസികൾ സ്ഥലത്തേക്ക് ഓടിക്കൂടിയത്. കുട്ടിയുടെ ചെരുപ്പ് ടാങ്കിന് മുകളിൽ പൊങ്ങി കിടക്കുന്നുണ്ടായിരുന്നെന്നും എന്നാൽ കുട്ടിയെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. പെൺകുട്ടിയുടെ കൂടെ കളിക്കുകയായിരുന്ന സഹോദരൻ തലനാരിഴയ്ക്കാണ് മാലിന്യ ടാങ്കിൽ വീഴാതെ രക്ഷപ്പെട്ടതെന്നും ആളുകൾ പറഞ്ഞു.

സംഭവത്തിന് ശേഷം പുലർച്ചെ ഒരുമണിയോടെയാണ് കുട്ടിയുടെ മൃതശരീരം പുറത്തെടുത്തത്. മാലിന്യ ടാങ്ക് സുരക്ഷിതമല്ലാത്ത രീതിയിലാണ് സ്ഥിതിചെയ്തിരുന്നത് എന്നാണ് റിപ്പോർട്ട്. കുട്ടിയുടെ പിതാവിൻറെ പരാതിയിൽ കെട്ടിട ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്

BREAKING NEWS
CJPയുടെ തിരംഗ പ്രതിഷേധത്തിന് പിന്നിൽ ഇലോൺ മസ്‌ക്; നടക്കുന്നത് രാജ്യത്തിനെതിരായ ഗൂഢാലോചന, സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തുകയാണ് മാർച്ചിന്റെ ലക്ഷ്യം - ആരോപണവുമായി ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിങ്
16 Oct 2026
BREAKING NEWS
"അ​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന ഒ​രൊ​റ്റ വീ​ഡി​യോ എ​ങ്കി​ലും കാ​ണി​ക്കാ​ൻ പോലീസിനു കഴിയുമോ? ഞാൻ നിയമം ലംഘിച്ചിട്ടില്ല, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ കസ്റ്റഡിയിൽ എടുക്കുന്നത്?, അ​ത്ര​യ്ക്ക് എ​ന്ത് കു​റ്റ​മാ​ണ് ഞാ​ൻ ചെ​യ്ത​ത്?, എ​ന്നെ തൂ​ക്കി​ക്കൊ​ല്ലൂ"- പോലീസിനോട് ദീപ്കെ
16 Oct 2026
BREAKING NEWS
'എന്റെ മൂന്ന് ചെറിയ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം, പ്രായമായ മാതാപിതാക്കളുണ്ടെന്ന് പ്രതികൾ'!! ഭർത്താവിനെ കഴുത്തുഞെരിച്ച് കൊന്നിട്ട് പാമ്പുകടിയേറ്റു മരിച്ചതായി വരുത്തിത്തീർക്കാൻ ശ്രമം, ഭാര്യയ്ക്കും കാമുകനും വധശിക്ഷ- നിർണായകമായത് ഇരുവരും തമ്മിലുള്ള 50ലധികം ഫോൺ കോളുകൾ
16 Oct 2026
BREAKING NEWS
ദേശീയ പതാകയേന്തി അണിനിരന്ന് സിജെപി; ’തിരംഗാ മാർച്ച് നടത്തരുതെന്ന മുന്നറിയിപ്പ് ലംഘിച്ചു’, തടഞ്ഞ് പോലീസ്, സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെ കസ്റ്റഡിയിൽ
16 Oct 2026