BREAKING NEWS

ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകി ഒഡീഷ സ്വദേശിനിയെ പീഡിപ്പിച്ച കേസ്; ഹോർട്ടികോപ്പ് മുൻ എംഡി 27 ദിവസങ്ങൾക്കു ശേഷം കീഴടങ്ങി

· · 1 min read
Share: Copied!

കൊച്ചി: ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകി ഒഡീഷ സ്വദേശിനിയായ യുവതിയെ പീഡിപ്പിപ്പിച്ച കേസിലെ പ്രതി 27 ​ദിവസങ്ങൾക്കു ശേഷം കീഴടങ്ങി. ഹോർട്ടികോപ്പ് മുൻ എംഡി ആയിരുന്ന ശിവപ്രസാദ് (75) ആണ് സൗത്ത് എസിപി ഓഫീസിൽ കീഴടങ്ങിയത്. കീഴടങ്ങിയ പ്രതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.

ശിവപ്രസാദ് സർക്കാർ ഹോർട്ടികോർപ്പ്, ഫിഷറീസ്, പ്ലാന്റേഷൻ കോർ‍പ്പറേഷൻ എംഡി അടക്കം നിരവധി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത പദവിയിലിരുന്ന വ്യക്തിയാണ്. യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിക്കായി അയൽ സംസ്ഥാനങ്ങളിലടക്കം പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.

കേസിൽ ദേശീയ പട്ടികവർഗ കമ്മിഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. കൊച്ചി പൊലീസിനോട് ദേശീയ പട്ടികവർഗ കമ്മിഷൻ റിപ്പോർട്ട് തേടിയിരുന്നു. ഏഴ് ദിവസത്തിനകം കൊച്ചി പൊലീസ് റിപ്പോർട്ട് നൽകണമെന്നാണ് പട്ടികവർഗ കമ്മിഷന്‍റെ നിർദേശം.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026