BREAKING NEWS

ശാന്തി കിട്ടാതെ മണിപ്പൂർ; കുക്കി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ മുത്തശ്ശിയുടേയും രണ്ടുവയസുകാരന്റെയും തലയില്ലാത്ത മൃതദേഹം നദിയിൽ

· · 1 min read
Share: Copied!

ഇം​ഫാ​ൽ: മണിപ്പൂരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘർഷവും കലാപവും രൂക്ഷമാകുന്നു. കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാലിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി. സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കുന്നതിന്റെ ഭാ​ഗമായി ഇൻ്റർനെറ്റും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

അതേസമയം മണിപ്പൂരിൽ ബന്ദികളാക്കിയ 2 വയസുള്ള മെയ്തേയ് ആൺകുട്ടിയുടെയും മുത്തശ്ശിയുടെയും തലയില്ലാത്ത മൃതദേഹം നദിയിൽ കണ്ടെത്തി. മണിപ്പൂരിലെ ജിരിബാമിലെ നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയതേ. കുക്കി തീവ്രവാദികൾ മെയ്തിയിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇരുവരുടേയും മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു.

ഇതോടെ മ​ണി​പ്പൂ​രി​ലെ സ്ഥി​തി വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ഇ​ന്ന് അ​വ​ലോ​ക​ന യോ​ഗം ചേ​രും. ഉ​ച്ച​യ്ക്ക് 12 നാ​ണ് യോ​ഗം. മ​ഹാ​രാ​ഷ്ട്ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി​യാ​ണ് അ​മി​ത് ഷാ ​ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രമാണ് അക്രമികൾ ര​ണ്ട് എം​എ​ൽ​എ​മാ​രു​ടെ വീ​ടു​ക​ൾ​ക്ക് കൂ​ടി തീ​യി​ട്ടത്. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ മ​ന്ത്രി​മാ​രു​ടേ​യും, 13 എം​എ​ൽ​എ​മാ​രു​ടെ​യും വീ​ടു​ക​ൾ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് തീ​യി​ട്ടു. അ​തി​നി​ടെ സം​ഘ​ർ​ഷം തു​ട​രു​ന്ന മ​ണി​പ്പൂ​രി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​യ​ത്. ബീ​രേ​ൻ സിം​ഗ് സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ സ​ഖ്യ​ക​ക്ഷി​യാ​യ എ​ൻ​പി​പി പി​ൻ​വ​ലി​ച്ചി​രു​ന്നു. സ​ർ​ക്കാ​രി​ന് സം​സ്ഥാ​ന​ത്ത് യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​യെ​ന്നും എ​ൻ​പി​പി ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം മ​ണി​പ്പു​രി​ലെ ബി​ജെ​പി​ക്ക് അ​ക​ത്തും ശ​ക്ത​മാ​വു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ശനിയാഴ്ച നടന്ന അക്രമത്തിൽ, ജിരിബാം ജില്ലയിൽ മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും അക്രമികൾ കൊലപ്പെടുത്തിയിരുന്നു.

BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026