BREAKING NEWS

വോട്ടഭ്യർഥിച്ച് ദേവാലയത്തിലെത്തിയ ഫോട്ടോയും വീഡിയോയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോ​ഗിച്ചു: പ്രിയങ്ക ​ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

· · 1 min read
Share: Copied!

കൽപറ്റ: യുഡിഎഫ്‌ സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ആരാധനാലയവും മതചിഹ്നങ്ങളും തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി ദുരുപയോ​ഗം ചെയ്തെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. എൽഡിഎഫ്‌ വയനാട്‌ പാർലമെന്റ്‌ മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്.

ഞായറാഴ്ച പള്ളിക്കുന്ന്‌ ദേവാലത്തിൽ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തിയ പ്രിയങ്ക, ദേവാലയത്തിനുള്ളിൽ വൈദികരുടെയും സന്യസ്‌തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പ്രാർഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെടുത്ത്‌ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി ഉപയോഗിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ പരാതിയിൽ പറയുന്നു.

ടി സിദ്ദിഖ്‌ എംഎൽഎ, വയനാട്‌ ഡിസിസി പ്രസിഡന്റ്‌ എൻഡി അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് പ്രിയങ്ക പള്ളിക്കുന്ന്‌ ദേവാലയത്തിലെത്തിയത്‌. ദേവലയത്തിനകത്ത്‌ വൈദികർ പ്രത്യേക പ്രാർഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രീകരിച്ച്‌ പ്രചാരണത്തിന്‌ ഉപയോഗിച്ചു. ആരാധനാലയത്തിനുള്ളിൽ വിശ്വാസികളോട്‌ വോട്ട്‌ അഭ്യർഥിച്ചു. ഇത് തിരഞ്ഞെടുപ്പ് നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും മണ്ഡലം കമ്മിറ്റി പ്രസ്ഥാവനയിൽ പറഞ്ഞു.

BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026
BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026