Kerala

വെള്ളറട പ്രിയംവദ കൊലപാതകം; കൊലക്ക് കാരണം സാമ്പത്തിക തര്‍ക്കം; നിര്‍ണായകമായി പ്രതിയുടെ ഭാര്യാമാതാവിന്‍റെ വെളിപ്പെടുത്തൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറട പനച്ചമൂട്ടിലെ 48കാരിയായ പ്രിയംവദയുടെ കൊലപാതകത്തിൽ വഴിത്തിരിവായത് പ്രതിയുടെ ഭാര്യാമാതാവിന്‍റെ വെളിപ്പെടുത്തൽ. കൊലപാതകത്തിൽ പ്രിയംവദയുടെ അയൽവാസി വിനോദ് ആണ് പിടിയിലായത്. ഇന്ന് രാവിലെ വൈദികനോടാണ് പ്രതി വിനോദിന്‍റെ ഭാര്യാ മാതാവ് കൊലപാതക സംശയം വെളിപ്പെടുത്തിയത്. പ്രതിയുടെ മകള്‍ കട്ടിലിന് താഴെ ഒരു കൈ കണ്ടുവെന്ന് അമ്മൂമ്മയോട് പറഞ്ഞിരുന്നു.

ഈ വിവരമാണ് ഇവര്‍ വൈദികനോട് അറിയിച്ചത്. കൊലപാതക സംശയം ചൂണ്ടികാണിച്ച് നാട്ടുകാരടക്കം പൊലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അയൽവാസിയായ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മത മൊഴി ലഭിച്ചത്. സാമ്പത്തിക തര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് പ്രതി വിനോദ് നൽകിയ മൊഴി. പ്രതി വിനോദ് നൽകാനുള്ള പണം പ്രിയംവദ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം.

ഇക്കഴിഞ്ഞ 12ന് വീട്ടിൽ ആരുമില്ലാതിരുന്ന സമയം പ്രിയംവദയെ വീട്ടിൽ കയറ്റി മര്‍ദിച്ചു. പിന്നീട് ബോധരഹിതയായപ്പോൾ തൊട്ടുടുത്തുള്ള മറ്റൊരു’വീട്ടിൽ കൊണ്ടിടുകയായിരുന്നു. ബോധംവീണപ്പോൾ കഴുത്തു ഞെരിച്ച് കട്ടിലിനടിയിൽ വച്ചു. രാത്രി വീട്ടിനോട് ചേർന്ന് കുഴിയെടുത്ത് പാറമണല്‍ കൊണ്ട് മൂടിയെന്നാണ് വിനോദിന്‍റെ മൊഴി.

BREAKING NEWS
3 പേരാണ് വാഹനത്തിൽ സഞ്ചരിച്ചത്- പ്രതിഭാ​ഗം!! അതുകൊണ്ടാണോ ഇടിച്ചിട്ടത്? അവർ മരിച്ചു പോയില്ലേ, അവർക്കെതിരേ എന്ത് നടപടി? കോടതി..."പ്രതികൾക്കെതിരേ നടന്നത് ഗൂഢാലോചന, പ്രിയാദ് എത്തിയത് അപകടശേഷം, പ്രാഥമിക മൊഴി നൽകാൻ ഇയാൾക്ക് എങ്ങനെ കഴിയും? മൊഴി നൽകാൻ സംഭവം കണ്ടതായി തെളിവുണ്ടോ? എന്താണ് കേസിന്റെ പിന്നിലെന...
16 Oct 2026
BREAKING NEWS
നിത്യയും നിഷാന്തും ദീർഘകാലമായി പ്രണയത്തിൽ, ഒരുതവണ 18 കാരി യുവാവിനൊപ്പം ഇറങ്ങിപ്പോയി, പെൺകുട്ടിയെ തിരികെ കൊണ്ടുവന്നത് പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി,  നാലു ദിവസം മുമ്പ് നിഷാന്തിനെ അന്വേഷിച്ച് പെൺകുട്ടി പൂപ്പാറയിൽ എത്തിയിരുന്നു...
16 Oct 2026
BREAKING NEWS
’എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ കഴിയുന്നില്ല, പൈസ തരാമോ? ഗൂഗിൾ പേ വഴി തിരികെ അയച്ചുതരാം’; വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് വി ശ്വസിപ്പിച്ചു, 10,000 രൂപ തട്ടി; യുവാവ് അറസ്റ്റിൽ
16 Oct 2026
BREAKING NEWS
’മൂന്നുപേർ ഒരു സ്കൂട്ടറിൽ സഞ്ചരിച്ചതാണ് അപകടത്തിന് കാരണമായത്; അപകടത്തിനു പിന്നാലെ മൊഴി നൽകിയ പ്രിയാദ് സംഭവത്തിന്റെ ദൃക്സാക്ഷിയാണെന്നതിന് തെളിവുണ്ടോ?’; പ്രതിഭാ​ഗത്തിന്റെ വാദം; സംഭവത്തിന്റെ ഗൗരവം കുറച്ചുകാണിക്കരുതെന്ന് കോടതി
16 Oct 2026