BREAKING NEWS

വീടിനു സമീപം യുവാക്കളുടെ പരസ്യ മദ്യപാനം; ചോദ്യം ചെയ്ത ഗൃഹനാഥനെ വീടുകയറി ആക്രമിച്ചു, ഭാര്യയ്ക്കും പെൺമക്കൾക്കും നേരെ വടികൊണ്ട് ആക്രമണം

· · 1 min read
Share: Copied!

കോഴിക്കോട്: വീടിനുസമീപത്തെ പരസ്യ മദ്യപാനം ചോദ്യംചെയ്തതിന് ഗൃഹനാഥനെയും ഭാര്യയേയും പെണ്‍മക്കളെയും യുവാക്കള്‍ വീട്ടില്‍ക്കയറി ആക്രമിച്ചതായി പരാതി. കൊയിലാണ്ടി പന്തലായനി സ്വദേശി ശ്രീവല്‍സം വീട്ടില്‍ ഉണ്ണിക്കൃഷ്ണനും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പരുക്കേറ്റ കുടുംബം കൊയിലാണ്ടി ആശുപത്രിയില്‍ ചികിത്സ തേടി.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണു സംഭവം. വീടിനുസമീപത്തായി തകര്‍ന്നു കിടക്കുന്ന കെട്ടിടത്തില്‍ സ്ഥിരമായി മദ്യപാനവും ലഹരി ഉപയോഗവും നടന്നിരുന്നതായി ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. ഇത് ചോദ്യം ചെയ്ത ഉണ്ണിക്കൃഷ്ണനെ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു,

ഇതോടെ ഉണ്ണിക്കൃഷ്ണന്‍ വീട്ടിലേക്ക് മടങ്ങി. ഉച്ചയ്ക്ക് കുടുംബത്തിനൊപ്പം ആഹാരം കഴിക്കുന്ന സമയത്ത് മൂന്നംഗസംഘം വീണ്ടുമെത്തി വീട്ടില്‍ക്കയറി ഇദ്ദേഹത്തെ തല്ലുകയായിരുന്നു. ഉണ്ണിക്കൃഷ്ണനെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഭാര്യക്കും മക്കള്‍ക്കും മര്‍ദനമേറ്റത്.

അക്രമികള്‍ കുടുംബത്തോട് അസഭ്യം പറയുന്നതും ഉണ്ണിക്കൃഷ്ണനെയും ഭാര്യേയും മക്കളേയും ഉപദ്രവിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉണ്ണിക്കൃഷ്ണന്റെ ഭാര്യയേയും മക്കളേയും വടി ഉപയോഗിച്ച് തല്ലിയതായും വീടിന്റെ ജനല്‍ ചില്ലുകളും ഉപകരണങ്ങളും തകര്‍ത്തതായും പരാതിയില്‍ പറയുന്നു. ഉണ്ണിക്കൃഷ്ണന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി കൊയിലാണ്ടി പോലീസ് അറിയിച്ചു.

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026