BREAKING NEWS

വിജയ് തമിഴ്നാട് ഭരിക്കുമോ..? 2026ൽ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ അധികാരത്തിലെത്തുമെന്ന് വിജയ്..!!! ബിജെപിക്കും ഡിഎംകെയ്ക്കും എതിരേ ആഞ്ഞടിച്ച് വീണ്ടും…

· · 1 min read
Share: Copied!

ചെന്നൈ: ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സംരക്ഷണമോ നൽകാത്ത സർക്കാരിന് 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകുമെന്ന് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ 2026ൽ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും വിജയ് പറഞ്ഞു. ഡോ. ബി.ആർ.അംബേദ്കറെ കുറിച്ചുള്ള രചനകൾ സമാഹരിച്ച് വിസികെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ആധവ് അർജുന തയാറാക്കിയ ‘എല്ലോർക്കും തലൈവർ അംബേദ്കർ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു വിജയ്.

രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന മണിപ്പുർ വിഷയം കേന്ദ്ര സർക്കാർ അറിഞ്ഞ മട്ടേയില്ല. അതേസമയം, ശുദ്ധജലത്തിൽ മനുഷ്യ വിസർജ്യം കലർന്ന വേങ്കവയൽ സംഭവത്തിൽ സംസ്ഥാന സർക്കാർ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ലെന്നും വിജയ് കുറ്റപ്പെടുത്തി. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. അംബേദ്കർ ജന്മദിനം രാജ്യം ജനാധിപത്യ അവകാശ ദിനമായി ആചരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കൂട്ടുകക്ഷി സർക്കാരിന്റെ സമ്മർദം മൂലം അംബേദ്കറുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നു പോലും പിന്മാറിയ വിസികെ നേതാവ് തിരുമാവളവന്റെ മനസ്സ് നമ്മോടൊപ്പം ഉണ്ടാകുമെന്നും വിജയ് പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ചിരുന്ന തിരുമാവളവൻ, സഖ്യത്തിൽ നിന്നുള്ള സമ്മർദത്തെ തുടർന്നു പിന്മാറിയെന്നാണു വിവരം.

തല്ലിയ കൈകൾക്കൊണ്ട് തന്നെ തലോടൽ; പിപി ദിവ്യ ഇനി ജില്ലാ പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗം, നിയമനം ധനകാര്യ സ്ഥിരം സമിതിയിലുണ്ടായിരുന്ന ഒഴിവ് നികത്താൻ

‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിച്ചു… 3 കുട്ടികളെ ക്രൂരമായി മർദ്ദിച്ച അജ്ഞാതനെതിരേ കേസെടുത്തു…!! അശ്ലീല പ്രവൃത്തി, അന്യായമായി തടവില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തി…

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026