BREAKING NEWS

വരന് പ്രായം 30, വധുവിന് 39, യാഥാസ്ഥിതികർ ഉണർന്നു പ്രവർത്തിച്ചതോടെ കമന്റ് ബോക്സ് ഓഫ് ചെയ്ത് നടൻ അഖിൽ അക്കിനേനി

· · 1 min read
Share: Copied!

കുറച്ചുദിവസമായി സോഷ്യൽ മീഡിയ നിറഞ്ഞുനിൽക്കുകയാണ് നടൻ നാ​ഗാർജുനയുടെ കുടുംബവും മക്കളും. ഏറ്റവും ഒടുവിലായി നാഗചൈനതന്യയുടെ അർധ സഹോദരൻ അഖിൽ അക്കിനേനിയുടെ വിവാഹവിശേഷമാണ് സോഷ്യൽമീഡിയ കയ്യടക്കിയിരിക്കുന്നത്. പ്രശ്നം വേറൊന്നുമല്ല അഖിലിന്റെ പ്രായം 30 ഉം വധുവിന്റെ പ്രായം 39 ഉം ആണ്. ഇതോടെ സദാചാരക്കാരും യാഥാസ്ഥിതികരും ഉണർന്നു പ്രവർത്തിച്ചതോടെ കമന്റ് ബോക്സ് ഓഫാക്കി രക്ഷപെടേണ്ടി വന്നു നടന്.

നാഗചൈനതന്യയുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അർധ സഹോദരൻ അഖിൽ അക്കിനേനിയുടെ വിവാഹവിശേഷം അക്കിനേനി കുടുംബം പുറത്തുവിട്ടത്. നടൻ നാഗാർജുനയുടെയും നടി അമലയുടെയും മകനാണ് അഖിൽ. ചിത്രകാരി സൈനബ് റാവ്ജിയാണ് വധു.

വ്യവസായിയായ സുൽഫി റാവ്ജിയുടെ മകൾ കൂടിയാണ് സൈനബ്. നിർമാണമേഖലയിലെ പ്രമുഖനാണ് സുൽഫി. ആർട്ടിസ്റ്റായ സൈനബ് ഇന്ത്യ, ദുബായ്, ലണ്ടൻ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. സൈനബിന്റെ പെയിന്റിങ്ങുകൾ നിരവധി എക്സിബിഷനുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ലൈംലൈറ്റിൽ നിന്ന് മാറിനിൽക്കുന്നയാളാണ് സൈനബ്. സാമൂഹികമാധ്യമങ്ങളിലും സജീവമല്ല.

വിവാഹവാർത്ത പുറത്തുവന്നതോടെ അഖിലും സൈനബും തമ്മിലുള്ള ഒൻപത് വയസ് പ്രായവ്യത്യാസം വലിയ ചർച്ചയായിരിക്കുകയാണ്. വധുവിന് വരനേക്കാൾ പ്രായം കൂടിയതാണ് പലരുടെയും നെറ്റി ചുളിച്ചത്. ഇത് സംബന്ധിച്ച പരിധികടക്കുന്ന കമന്റുകൾ വന്നതോടെ അഖിൽ ഇൻസ്റ്റഗ്രാമിലെ കമന്റ് ബോക്‌സ് ഓഫാക്കി. എന്നാൽ ഒട്ടേറെ പേർ അഖിലിനും സൈനബിനും പിന്തുണയുമായി വന്നു.

‘ചിലർ പ്രായം കൂടിയ വധുവിനെ കണ്ട് നെറ്റി ചുളിക്കുമ്പോൾ, പ്രായം കുറഞ്ഞ സ്ത്രീയെ പുരുഷൻ വിവാഹം കഴിക്കുന്നത് സ്വാഭാവികമായി കാണുന്ന സമൂഹത്തിൽ മറിച്ചാകുമ്പോൾ എന്താണ് പ്രശ്‌നം? എന്നും മറു പക്ഷം ചോദിക്കുന്നു. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നതും അവരെ പരിസഹിക്കുന്നതും വകതിരിവ് ഇല്ലായ്മയാണ് വെളിവാക്കുന്നതെന്ന അഭിപ്രായക്കാരുമുണ്ട്.

അതേസമയം, നാഗചൈതന്യയുടെയും നടി ശോഭിത ധുലിപാലയുടെയും വിവാഹം ഡിസംബറിൽ നടക്കും. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയായിരിക്കും വിവാഹവേദിയെന്നാണ് സൂചന. നാഗാർജുനയ്ക്ക് ആദ്യഭാര്യ ലക്ഷ്മി ദഗ്ഗുബാട്ടിയിൽ ഉണ്ടായ മകനാണ് നാഗചൈതന്യ. ലക്ഷ്മിയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് നാഗാർജുന സഹതാരമായ അമലയെ വിവാഹം ചെയ്യുന്നത്. 1994ലാണ് അഖിലിന്റെ ജനനം. ഏതാനും വർഷങ്ങൾക്ക് മുൻപാണ് അഖിൽ അക്കിനേനിയും സൈനബും കണ്ടുമുട്ടുന്നത്. ഇരുവരുടേയും സൗഹൃദം പ്രണയമായി വളരുകയായിരുന്നു. നേരത്തെ 2016ൽ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവരും വിവാഹത്തിൽ നിന്നും പിന്മാറി.

View this post on Instagram

A post shared by Akhil Akkineni (@akkineniakhil)

BREAKING NEWS
ഭർത്താവിന്റെ സർക്കാർ ജോലി തട്ടിയെടുത്ത് കാമുകന്റെ കൂടെ ജീവിക്കാൻ യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു, മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് വരുത്തി തീർക്കാൻ കാമുകനെക്കൊണ്ട് കൈകാലുകളും വായും കെട്ടിച്ചു, 24 മണിക്കൂറിനുള്ളിൽ കൊലപാതകം തെളിയിച്ച് പോലീസ്, ഭാര്യയും കാമുകനും പ്രായപൂർത്തിയാകാത്ത സഹായിയും അറ...
21 Oct 2026
BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
20 Oct 2026