BREAKING NEWS

ലൈം​ഗിക ഉദ്ദേശത്തോടെ പിന്നിലൂടെ കയ്യിട്ടു കെട്ടിപ്പിടിച്ചു, വിവരം പുറത്തുപറഞ്ഞാൽ ഒരു സീരിയലിലും ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് ഭീഷണി- ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്ററിന്റെ പരാതിയിൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിനെതിരെ കേസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ലൈംഗികാതിക്രമത്തിനു ശ്രമിച്ചുവെന്ന വനിതാ ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്ററിന്റെ പരാതിയിൽ സീരിയൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് തിരുവല്ലം പൊലീസ് കേസെടുത്തു. ജൂലൈയിൽ നടന്ന അതിക്രമം സംബന്ധിച്ച് കഴിഞ്ഞ ദിവസം അതിജീവിത നൽകിയ പരാതിയിൽ സീരിയൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അസിം ഫാസിക്കെതിരെയാണ് കേസെടുത്തത്.

2024 ജൂലൈ 7ന് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ കെട്ടിടത്തിനടുത്തുവച്ച് പ്രതി ലൈംഗികപീഡനം നടത്തണമെന്ന ഉദ്ദേശ്യത്തോടെ പരാതിക്കാരിയെ പിന്നിലൂടെ കയ്യിട്ടു കെട്ടിപ്പിടിച്ചുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. വിവരം പുറത്തു പറഞ്ഞാൽ ഒരു സീരിയലിലും ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് എഫ്‌ഐആറിൽ പറയുന്നു.
കിടപ്പു രോഗിയായ അച്ഛൻ മൂത്രമൊഴിച്ചതിന് വഴക്ക്, അർദ്ധ രാത്രിയിൽ ആഭിചാരകർമ്മങ്ങൾ, സമാധിയായ അച്ഛനു മണ്ഡപം കെട്ടി ‌ശരീരം പീഠത്തിലിരുത്തി സ്ലാബിട്ടു മൂടി, പോസ്റ്റർ പതിച്ച് സ്മാരകം സ്ഥാപിച്ചു, നെയ്യാറ്റിൻകര സ്വദേശിയെ കാണാതായതിനു കേസെടുത്ത് പോലീസ്

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026