Kerala

മോട്ടോർ കെട്ടിയ ചെറുകയറിൽ തൂങ്ങി ഒരു രാത്രി മുഴുവൻ കഴുത്തറ്റം വെള്ളത്തിൽ..!! ആടുകളെ മേയ്ക്കാൻ എത്തിയ മുഹമ്മദ് കിണറ്റിൽ നിന്ന് രക്ഷപെട്ടത് അത്ഭുതകരമായി..!! കിണറരികിൽ കാത്തുനിന്ന് ആടുകൾ…!! തലനാരിഴയ്ക്ക് രക്ഷപെടുന്നത് രണ്ടാം തവണ…

· · 1 min read
Share: Copied!

ഇരിട്ടി: കിണറ്റിൽ വീണയാൾ കഴുത്തൊപ്പം വെള്ളത്തിൽ മോട്ടോർ കെട്ടിയിട്ട ചെറുകയറിൽ ഒരു രാത്രി മുഴുവൻ കയറിൽ തൂങ്ങി നിന്നു. രണ്ടാൾപ്പൊക്കത്തിൽ വെള്ളമുള്ള, 20 കോൽ താഴ്ചയുള്ള കിണറ്റിൽ വീണ വേലിക്കോത്ത് മുഹമ്മദ് (60) ആണ് ഒരു രാത്രി മുഴുവൻ കയറിൽ തൂങ്ങി നിന്ന് അത്ഭുതകരമായി രക്ഷപെട്ടത്.

കണ്ണൂർ ചാക്കാട്ടെ ആൾപാർപ്പില്ലാത്ത 25 ഏക്കർ വരുന്ന റബർതോട്ടത്തിൽ ആടുകളെ മേയ്ക്കാനെത്തിയതാണ് മുഹമ്മദ്. 5 ആടുകളിലൊന്ന് കിണറിന്റെ അധികം പൊക്കമില്ലാത്ത ആൾമറയിൽ കയറി. അതു വീണാലോ എന്നു കരുതി രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആടും മുഹമ്മദും കിണറ്റിൽ വീണു. വൈകിട്ട് എപ്പോഴോ ആയിരുന്നു ഇത്. ചവിട്ടിനിൽക്കാൻ പടവുകൾ പോലുമില്ലാത്ത കിണറ്റിൽ മോട്ടർ കെട്ടിയിട്ട ചെറു പ്ലാസ്റ്റിക് കയറിൽ പിടിത്തം കിട്ടിയത് രക്ഷയായി. ചവിട്ടിനിൽക്കാൻ ഭിത്തിയിലെ ഒരു കൊച്ചു കല്ലും. പിടിച്ചു കയറാൻ ശ്രമിച്ചാൽ പൊട്ടിവീഴുമെന്നുറപ്പ്; കഴുത്തൊപ്പം വെള്ളത്തിൽ പുലർച്ചെ 4.30 വരെയാണ് മുഹമ്മദ് തണുപ്പിനോടും ഉറക്കത്തോടും പൊരുതി നിന്നത്.

പുലർച്ചെ നാലോടെ റബർ വെട്ടാനെത്തിയവരുടെ കയ്യിലെ ടോർച്ചിന്റെ പ്രകാശം കണ്ടതോടെ പ്രതീക്ഷയായി; അലറി വിളിച്ച് സഹായം അഭ്യർഥിച്ചു. ടാപ്പിങ്ങിനെത്തിയ ഷാജുവും മുജീബും അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന നാലരയോടെ മുഹമ്മദിനെ കരയ്ക്കു കയറ്റി. മുഹമ്മദിനൊപ്പം കിണറ്റിൽ വീണ ആട് ചത്തെങ്കിലും മറ്റുള്ള ആടുകൾ കിണറിനും ചുറ്റും നിൽപ്പുണ്ടായിരുന്നു.

ഒരു രാത്രി മുഴുവൻ മരണത്തോടു പടവെട്ടി തിരികെ എത്തിയ ആൾക്കു പക്ഷേ, വിശ്രമിക്കാൻ സമയമില്ല. പശുവിനെ വാങ്ങാൻ ഒപ്പം പോകാമെന്നു സുഹൃത്തിനോടു നേരത്തേ പറഞ്ഞതാണ്. വീട്ടിലെത്തി വസ്ത്രം മാറി നേരെ മാലൂരിലേക്ക്.

ആദ്യം ചോദിച്ചത് നെറ്റ് ചാർജ് ചെയ്ത് തരാൻ… പിന്നെ മൊബൈൽ ആവശ്യപ്പെട്ടു..!!! ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകിയില്ല…!! ഉറങ്ങിക്കിടന്ന അമ്മയെ മകൻ കത്തികൊണ്ട് കുത്തി…!!!

മുൻപും ഇതുപോലെ അപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട അനുഭവം മുഹമ്മദിനുണ്ട്. രണ്ടുവർഷം മുൻപ്, തടിയുമായിപ്പോയ ലോറി മാഹി കുഞ്ഞിപ്പള്ളിയിൽ തലകീഴായി മറിഞ്ഞു. ഡോർ തുറന്നു തെറിച്ചുവീണ മുഹമ്മദ് ഓവുചാലിലേക്കും ലോറി ഓവുചാലിനു മുകളിലും പതിച്ചു. ഓവുചാലിന്റെ സുരക്ഷയിൽ അന്നും മുഹമ്മദ് ജീവിതത്തിലേക്ക് തിരികെക്കയറി.

അച്ഛൻ്റെ കണ്ണില്ലാത്ത ക്രൂരത…!! ഭാര്യയേയും ഏഴുമാസം പ്രായമുള്ള കുഞ്ഞിനേയും അടിച്ച് പരുക്കേൽപ്പിച്ചു, പ്രതി പിടിയിൽ

വിമാനം എതിർദിശയിലേക്ക് മാറി.., ഹോംസ് നഗരത്തിന് സമീപം റഡാറുകളിൽനിന്ന് പെട്ടന്ന് അപ്രത്യക്ഷമായി..!! 3,650 മീറ്ററിൽനിന്ന് 1,070 മീറ്ററിലേക്ക് വിമാനം താഴ്ന്നതിനു പിന്നിൽ മിസൈൽ ആക്രമണം..? സിറിയൻ പ്രസിഡന്റ് അസദ് കൊല്ലപ്പെട്ടു..? അഭ്യൂഹങ്ങളോട് പ്രതികരിക്കാതെ അധികൃതർ

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026