Kerala

മെക് 7: പി. മോഹനൻ്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി അക്ബർ അലി കോൺഗ്രസിൽ ചേർന്നു..!!! ഭരണഘടനയനുസരിച്ചു കോൺഗ്രസിനു മാത്രമേ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനാകൂവെന്ന് അക്ബർ അലി..!!

· · 1 min read
Share: Copied!

കോഴിക്കോട്: സിപിഎം നടുവണ്ണൂർ കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറി അക്ബർ അലി കോയമ്പത്ത് കോൺഗ്രസിൽ ചേർന്നു. മെക് 7നെതിരെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഷാൾ അണിയിച്ചു സ്വീകരിച്ചു.

ന്യൂനപക്ഷങ്ങളെ സംശയനിഴലിൽ നിർത്തിയ മെക് 7 വിവാദത്തിലൂടെ പി.മോഹനൻ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത പ്രസ്താവനയാണു നടത്തിയതെന്ന് അക്ബർ അലി പറഞ്ഞു. സമ്മർദം ഉയർന്നതോടെ മോഹനൻ നിലപാട് വിഴുങ്ങി. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനു മാത്രമേ ഭരണഘടനയനുസരിച്ചു രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐ ബാലുേശരി ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ നിലയിൽ അക്ബർ അലി പ്രവർത്തിച്ചിട്ടുണ്ട്. മലബാറിൽ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയായ മെക് 7ൽ ഭീകരവാദ ശക്തികൾ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നാണ് കഴിഞ്ഞ ദിവസം മോഹനൻ നടത്തിയ പ്രസ്താവന. വിവാദമായതോടെ പ്രസ്താവന പിൻവലിച്ചു.

ഇന്ന് ബംഗ്ലാദേശ് ബാഗുമായി…!! ഹിന്ദു- കൃസ്ത്യൻ ന്യൂപക്ഷത്തിനൊപ്പം…!!! ‘‘ഞാൻ എന്തു ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത്..? എനിക്ക് ഇഷ്ടമുള്ളതു ധരിക്കും…!! സ്ത്രീ എന്തു ധരിക്കണമെന്ന് പറയുന്നത് തികച്ചും പുരുഷകേന്ദ്രീക‍ൃത മനോനിലയുടെ ഭാഗം..!! ഞാൻ അതിനോട് യോജിക്കുന്നില്ലെന്നും പ്രിയങ്ക…!!!

BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026
BREAKING NEWS
ക്ലാസ് മുറിയിലിട്ട് ആറുവയസുകാരിയെ ക്രൂരമായ മർദിച്ച കുട്ടി അക്രമ ​ഗെയിമുകൾക്ക് അഡിക്ട്, പെൺകുട്ടിയെ ഭ്രാന്തിയെന്ന് വിളിച്ച് കളിയാക്കും, പെൺകുട്ടി ചോദ്യം ചെയ്തതോടെ തന്ത്രത്തിൽ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിച്ചു, തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ആറുവയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി, കു...
03 Nov 2026