BREAKING NEWS

മുട്ടയിൽ കിട്ടിയത് എട്ടിന്റെ പണി, പോലീസ് ഹെഡ്കോൺസ്റ്റബിളിനെ കയറുപയോ​ഗിച്ച് കൊലപ്പെടുത്തി ട്രെയ്നിനു മുന്നിൽ തള്ളിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ, വലയിലായത് മുട്ട വിൽപനക്കാരനു പണം ​ഗൂ​ഗിൾപേ ചെയ്യുന്നതിനിടെ

· · 1 min read
Share: Copied!

മുംബൈ: പൊലീസ് ഹെഡ്കോൺസ്റ്റബിളിനെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയ കേസിൽ ഭാര്യയും കാമുകനും മുംബൈ റെയിൽവേ പൊലീസ് പിടിയിൽ. പുതുവത്സര ദിനത്തിലാണ് 42 കാരനായ പോലീസ് ഹെഡ് കോൺസ്റ്റബിൾ വിജയ് രമേഷ് ചവാനെ ഭാര്യയും കാമുകനുമടക്കം നാലു പേർ ചേർന്ന് കൊലപ്പെടുത്തിയത്. ചവാൻ്റെ ഭാര്യ പൂജ(35), കാമുകൻ ഭൂഷൺ നിംബ ബ്രാഹ്മണെ (29) എന്നിവരാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. വിജയ് മരിച്ച് കഴിഞ്ഞാൽ വിവാഹിതരാകാമെന്നായിരുന്നു ഇവരുടെ പദ്ധതി. പ്രകാശ് എന്ന ധീരജ് ഗുലാബ് ചവാൻ (23), പ്രവീൺ ആബ പാൻപാട്ടിൽ (21) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

റെയിൽവേ പോലീസ് കമ്മീഷണർ രവീന്ദ്ര ഷിശ്വെയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. ബ്രാഹ്മണെയുടെ പദ്ധതിയുടെ ഭാഗമായി പാൻപാട്ടിൽ ചവാനെ പുതുവർഷ രാവിൽ പാർട്ടിക്ക് വിളിച്ചതായി റെയിൽവേ പോലീസ് കണ്ടെത്തി. ചവാൻ എത്തിയപ്പോൾ, ഇവർ ധീരജിൻ്റെ ഇഇസിഒ കാറിൽ കറങ്ങി. പിന്നീട് രാത്രി 11.30 ഓടെ ചവാൻ അമിതമായി മദ്യപിച്ച് ലക്കുകെട്ടപ്പോൾ ബ്രാഹ്മണും പാൻപാട്ടീലും ചേർന്ന് കാറിനുള്ളിൽ കയറി കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് മൃതദേഹം റെയിൽവേ ട്രാക്കിലേക്ക് കൊണ്ടുപോയി. ലോക്കൽ ട്രെയിൻ വന്നപ്പോൾ, ചവാൻ്റെ മൃതദേഹം ട്രെയിൻ അപകടത്തിൽ മരിച്ചെന്ന് വരുത്തിത്തീർക്കാൻ പാളത്തിലേക്ക് വലിച്ചെറിഞ്ഞു.

‌പക്ഷെ, ട്രെയിനിൻ്റെ ലോക്കോപൈലറ്റുമാർ പ്രതികളെ കണ്ടതിനെ തുടർന്ന് ട്രെയിൻ നിർത്തുകയും പിന്നീട് റെയിൽവേ കൺട്രോൾ റൂമിൽ അറിയിക്കുകയുമായിരുന്നു. പിന്നീട് ചവാൻ്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് പ്രതികളിലേക്കെത്തിയത്. ഗാൻസോലി പ്രദേശത്തെ മുട്ട വിൽപ്പനക്കാരന് തൻ്റെ അവസാന ഗൂഗിൾ പേ പേയ്മെൻ്റ് നടത്തിയതായി പൊലീസ് കണ്ടെത്തി. പോലീസ് ഈ സ്റ്റാളിൽ എത്തിയപ്പോൾ അതിനടുത്തായി ഒരു വൈൻ ഷോപ്പ് കണ്ടെത്തി. അവിടെ അന്വേഷിച്ചപ്പോൾ ചവാൻ ധീരജിനൊപ്പം അവിടെ എത്തിയതായി മനസിലാക്കി. പിന്നീട് പോലീസ് സംഘം പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച് പ്രതികളുടെ വഴി കണ്ടെത്തുകയായിരുന്നു.
തലസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്, ഫെബ്രുവരി 5ന് വോട്ടെടുപ്പ്, എട്ടിന് വോട്ടെണ്ണൽ, ‌മൂന്നാമൂഴം കാത്തിരിക്കുന്ന എഎപിയ്ക്ക് വരും ദിനങ്ങൾ‍ നിർണായകം, മദ്യനയ അഴിമതി, 46 കോടിയുടെ വസതി മോടിപിടിപ്പിക്കൽ- ആരോപണം കടുപ്പിച്ച് ബിജെപി
കൂടാതെ, ചവാൻ തൻ്റെ സഹപ്രവർത്തകനോട് അവസാനമായി വീഡിയോ കോൾ ചെയ്ത് ഒരു പാർട്ടിക്ക് പോകുകയാണെന്ന് അറിയിച്ചു. ഈ വീഡിയോ കോളിൽ ധീരജിനെ പശ്ചാത്തലത്തിൽ കണ്ടതായി ഡിസിപി പാട്ടീൽ പറഞ്ഞു. ചവാൻ്റെ ഭാര്യയുടെ ഫോൺകോൾ വിശദാംശങ്ങളും പരിശോധിച്ചപ്പോൾ അവരും ധീരാജും തമ്മിൽ നിരവധി തവണ വിളിച്ചതായി കണ്ടെത്തി. ധീരജിൻ്റെ കെട്ടിടത്തിൻ്റെ സിസിടിവിയും പോലീസ് പരിശോധിച്ചപ്പോൾ, പുതുവത്സര ദിനത്തിൽ പുലർച്ചെ 1.30 ഓടെ ഇഇസിഒ പാർക്ക് ചെയ്യുന്നത് കണ്ടെത്തി. തുടർന്നാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.

ബുമ്രയെ കരിമ്പിൽനിന്ന് നീര് ഊറ്റിയെടുത്ത് ചണ്ടിയുടെ പരുവത്തിലാക്കിയില്ലേ..? 150 ഓവറിനു മുകളിലാണ് ബുമ്ര ബോൾ ചെയ്തത്… ‘ട്രാവിസ് ഹെഡ് ബാറ്റു ചെയ്യാൻ വന്നിരിക്കുന്നു, പന്ത് ബുമ്രയ്‍‌ക്കു കൊടുക്കൂ; സ്റ്റീവ് സ്മിത്ത് ക്രീസിലുണ്ട്, പന്ത് ബുമ്രയ്ക്കു കൊടുക്കൂ’ എന്ന തരത്തിലാണ് അദ്ദേഹത്തെ ഉപയോഗിച്ചത്… രൂക്ഷ വിമർശനവുമായി ഹർഭജൻ…

BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
നിയമം കാക്കുന്ന ന്യായാധിപന്റെ മകൻ ചെയ്തതെല്ലാം നിയമലംഘനങ്ങൾ, 17 കാരൻ കാറിനു പുറമേ ലൈസെൻസില്ലാതെ ബൈക്കും പറത്തും!! ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്, ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് കസ്റ്റഡിയിലെടുത്തു, ജഡ്ജിക്ക് സസ്പെൻഷന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകും, കൗമാരക്കാരന് 2...
28 Oct 2026
BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026