BREAKING NEWS

മാറിനില്‍ക്ക്………… ഞാന്‍ നിങ്ങളെ കാണുന്നില്ല, മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

· · 1 min read
Share: Copied!

ഇടുക്കി: മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശന്‍. അവലോകന യോഗത്തിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴായിരുന്നു വി ഡി സതീശന്റെ രൂക്ഷ പ്രതികരണം. യോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്നില്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി കൈയുയര്‍ത്തി പറ്റില്ലെന്ന് പറഞ്ഞു.

ഞാന്‍ നിങ്ങളെ കാണുന്നില്ലെന്നും ദയവ് ചെയ്ത് മാറിനില്‍ക്കെന്നും മുഖ്യമന്ത്രി പറയുകയായിരുന്നു. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയില്‍ നിന്ന് പണം വാങ്ങിയെന്ന ഷോണ്‍ ജോര്‍ജിന്റെ ആരോപണത്തെക്കുറിച്ച് മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും യാതൊന്നും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. താന്‍ ആളുകളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കട്ടേയെന്നും നിങ്ങള്‍ മാറിനില്‍ക്കണം എന്നും വി ഡി സതീശന്‍ പറഞ്ഞു. മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെടെ പ്രതികരിക്കേണ്ട സ്ഥലമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരുമായി അല്‍പ സമയം വാക്കുതര്‍ക്കമുണ്ടായി. ഇടുക്കിയിലെ ഭൂവിഷയങ്ങളും പട്ടയ പ്രതിസന്ധിയും പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം സംബന്ധിച്ച ആശങ്കകളും മറ്റും ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി ഇടുക്കിയിലെത്തിയത്.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026