CINEMA

മമ്മുക്കയുടെ ബിഗ് ബജറ്റ് ഗെയിം ത്രില്ലർ അടുത്തമാസം എത്തും..!! ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ബസൂക്ക റിലീസ് ചെയ്യുന്നത് ഫെബ്രുവരി 14ന്…

· · 1 min read
Share: Copied!

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025 ഫെബ്രുവരി 14 നാണു ചിത്രത്തിൻ്റെ റിലീസ്. ആഗോള തലത്തിലാണ് ചിത്രം റിലീസ് ചെയ്യുക. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിരുന്നു. സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ടീസർ ഇതിനോടകം ഏഴര മില്യൺ കാഴ്ചക്കാരെയാണ് യൂട്യൂബിൽ നിന്നും നേടിയത്. ടീസറിലെ മമ്മൂട്ടിയുടെ ഡയലോഗുകളും ആരാധകർ ഏറ്റെടുത്തിരുന്നു.

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ബസൂക്ക.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, കോ പ്രൊഡ്യൂസർ – സാഹിൽ ശർമ, ഛായാഗ്രഹണം – നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം – മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം – ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം – സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് – സുജിത്, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ.

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – ലുധീർ ബൈറെഡ്ഡി ചിത്രം “BSS12” കാരക്റ്റർ പോസ്റ്റർ പുറത്ത്

നിരോധനാജ്ഞ ലംഘിച്ച നടി ഖുശ്ബു അറസ്റ്റിലായി…!! ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചതിനാണ് മഹിളാ മോർച്ച സംഘത്തെ അറസ്റ്റ് ചെയ്തത്…!!!

BREAKING NEWS
ഹാവൂ!! പിണറായിയുടെ ടെൻഷൻ കുറഞ്ഞു; വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീംകോടതി, ’ഓവറാവേണ്ട, അധികാര പരിധി കടക്കരുത് ’എന്ന് ഇ.ഡിക്ക് താക്കീത്
21 Oct 2026
BREAKING NEWS
ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു, പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്തി, കെപി ഉദയഭാനുവിന്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
21 Oct 2026
BREAKING NEWS
13കാരായ ഇരട്ടസഹോദരങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തി; കുട്ടികളുടെ കഴുത്തറുത്ത നിലയിൽ, ദേഹമാസകലം മുറിവുകൾ; തലയ്ക്ക് പരിക്ക്; അവിഹിത ബന്ധം ചോദ്യം ചെയ്തിന്റെ പകയിൽ അമ്മയും കാമുകനും മൂത്തമകനും കൊലപ്പെടുത്തിയതെന്ന് പോലീസ്, മൂവരും കസ്റ്റഡിയിൽ
21 Oct 2026
BREAKING NEWS
എസ്ബിഐയിൽ സൈബറാക്രമണം; 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്
21 Oct 2026