BREAKING NEWS

ഭാര്യയുടെ പ്രായം 18 വയസിൽ താഴെയാണെങ്കിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധംപോലും കുറ്റകരം, ബലാത്സംഗ കുറ്റത്തിനുള്ള ശിക്ഷാവകുപ്പുകളിലെ ഇളവുകൾ പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തിൽ പരി​ഗണിക്കില്ല: ബോംബെ ഹൈക്കോടതി

· · 1 min read
Share: Copied!

മുംബൈ: ഭാര്യയുടെ പ്രായം പതിനെട്ടിന് താഴെയാണെങ്കിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധംപോലും കുറ്റകരമാണെന്ന് ബോംബെ ഹൈക്കോടതി. ഇത് ബലാത്സംഗക്കുറ്റമാണെന്നും ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് വ്യക്തമാക്കി. കേസിൽ പ്രതിയായ യുവാവിനെ 10 വർഷം കഠിനതടവിന് ശിക്ഷിച്ച കീഴ്കോടതി വിധിക്കെതിരേ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

സമാനമായ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധികൂടി പരിഗണിച്ചായിരുന്നു ഹൈക്കോടതി വിധി. വിവാഹിതയാണെങ്കിൽ പോലും 18-ന് താഴെയുള്ള പെൺകുട്ടിയുമായുള്ള ലൈംഗികബന്ധം കുറ്റകരമാണെന്ന് വിധിന്യായത്തിൽ ജസ്റ്റിസ് ഗോവിന്ദ സനപ് ചൂണ്ടിക്കാട്ടി. ഭർത്തൃ ബലാത്സംഗ കുറ്റത്തിനുള്ള ശിക്ഷാവകുപ്പുകളിലെ ഇളവുകൾ പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തിൽ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

2019-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ യുവാവും പെൺകുട്ടിയും തമ്മിൽ വർഷങ്ങളായി പരിചയമുണ്ടായിരുന്നു. പ്രതിയുടെ വിവാഹാഭ്യർഥന പെൺകുട്ടി നിരസിച്ചു. പിന്നീട് പെൺകുട്ടി മറ്റൊരു ടൗണിലേക്ക് ജോലിക്കായി പോയി. കുട്ടിയെ പിന്തുടർന്ന് പോയ യുവാവ് പല തരത്തിലുള്ള സഹായങ്ങളുമായി ഇവരുടെ വിശ്വാസം പിടിച്ചുപറ്റി. പിന്നീട്, വിവാഹവാഗ്ദാനം നടത്തി ലൈംഗികബന്ധത്തിലേർപ്പെടുകയും പെൺകുട്ടി ഗർഭിണിയാവുകയും ചെയ്തു. യുവാവ് പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുകൊണ്ടിരുന്നു. കുഞ്ഞിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നും പെൺകുട്ടിയിൽ വിശ്വാസമില്ലെന്നും ഇയാൾ പറഞ്ഞു.

ഇതോടെ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി വാർധ പൊലീസിൽ പരാതി നൽകി. തുടർന്നാണ് പോലീസ് കേസെടുത്തതും പ്രതി കുറ്റക്കാരനെന്ന് കോടതി വിധി വരുന്നതും. ഇതിനെതിരേയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പ്രതിയുടെ ഹർജി കോടതി തള്ളുകയായിരുന്നു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026